Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതൊഴിലില്ലാത്തതല്ല,...

തൊഴിലില്ലാത്തതല്ല, യോഗ്യതയില്ലാത്തതാണ്​ പ്രശ്​നമെന്ന്​ കേന്ദ്ര തൊഴിൽ സഹമന്ത്രി

text_fields
bookmark_border
santhosh-kumar-gangwar-150919.jpg
cancel

ന്യൂ​ഡ​ൽ​ഹി: തൊ​ഴി​ലി​ല്ലാ​ത്ത​ത​ല്ല; അ​തി​നു​ള്ള യോ​ഗ്യ​ത​യി​ല്ലാ​ത്ത​താ​ണ്​ തൊ​ഴി​ലി​ല്ലാ​യ്​​മ​ക് ക്​ കാ​ര​ണ​മെ​ന്ന്​ കേ​ന്ദ്ര തൊ​ഴി​ൽ സ​ഹ​മ​ന്ത്രി സ​ന്തോ​ഷ്​ കു​മാ​ർ ഗാ​ങ്​​വാ​ർ. ഉ​ത്ത​രേ​ന്ത്യ​ക്കാ​രു ​ടെ കാ​ര്യ​ത്തി​ലാ​ണ്​ ഇ​തേ​റെ​യും. രാ​ജ്യ​ത്ത്​ തൊ​ഴി​ല​വ​സ​ര​ത്തി​ന്​ കു​റ​വി​ല്ല. ആ​വ​​ശ്യ​ത്തി​ന്​ യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ഉ​ത്ത​രേ​ന്ത്യ​യി​ൽ​നി​ന്ന്​ കി​ട്ടാ​റി​ല്ലെ​ന്ന്​ റി​ക്രൂ​ട്ടി​ങ്​ ഏ​ജ​ൻ​സി​ക​ൾ പ​രാ​തി​പ്പെ​ടാ​റു​ണ്ടെ​ന്ന്​ മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. സാ​മ്പ​ത്തി​ക മാ​ന്ദ്യം തൊ​ഴി​ൽ​മേ​ഖ​ല​യെ സാ​ര​മാ​യി ബാ​ധി​ച്ചെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​ന്ന​തി​നി​ടെ​യാ​ണ്, യോ​ഗ്യ​ത​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി മ​ന്ത്രി തൊ​ഴി​ലി​ല്ലാ​യ്​​മ​യെ​ വെ​ള്ള​പൂ​ശി​യ​ത്.

അ​തേ​സ​മ​യം, ബോ​ധ​മി​ല്ലാ​ത്ത പ്ര​സ്​​താ​വ​ന​യാ​ണ്​ മ​ന്ത്രി​യു​ടേ​തെ​ന്ന്​ ബ​ഹു​ജ​ൻ സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി നേ​താ​വ്​ മാ​യാ​വ​തി​യും കോ​ൺ​ഗ്ര​സ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യും ട്വീ​റ്റ്​ ചെ​യ്​​തു. രാ​ജ്യം സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്താ​ൽ ഞെ​രു​ങ്ങു​േ​മ്പാ​ൾ ഇ​ത്ത​രം നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ പ്ര​സ്​​താ​വ​ന ന​ട​ത്തി​യ മ​ന്ത്രി മാ​പ്പു പ​റ​യ​ണ​മെ​ന്ന്​ മാ​യാ​വ​തി ആ​വ​ശ്യ​പ്പെ​ട്ടു.

മോ​ദി സ​ർ​ക്കാ​ർ തൊ​ഴി​ൽ സൃ​ഷ്​​ടി​ക്കാ​ൻ​വേ​ണ്ടി ഒ​ന്നും ചെ​യ്യാ​ത്ത​താ​ണ്​ തൊ​ഴി​ലി​ല്ലാ​യ്​​മ​ക്ക്​ കാ​ര​ണ​മെ​ന്ന്​ പ്രി​യ​ങ്ക ആ​രോ​പി​ച്ചു. സ​ർ​ക്കാ​ർ ന​യ​ങ്ങ​ളു​ടെ സം​ഭാ​വ​ന​യാ​യ മാ​ന്ദ്യം കാ​ര​ണം ഉ​ള്ള തൊ​ഴി​ൽ​കൂ​ടി ന​ഷ്​​ട​പ്പെ​ട്ടു. തൊ​ഴി​ൽ​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന്​ രാ​ജ്യ​ത്തെ യു​വ​ജ​ന​ങ്ങ​ൾ പ്ര​തീ​ക്ഷി​ച്ചി​രി​ക്കു​​േ​മ്പാ​ൾ ഉ​ത്ത​രേ​​ന്ത്യ​ക്കാ​രെ അ​പ​മാ​നി​ച്ച്​ ര​ക്ഷ​പ്പെ​ടാ​നു​ള്ള നീ​ക്കം അ​നു​വ​ദി​ക്കി​ല്ല -പ്രി​യ​ങ്ക ട്വീ​റ്റി​ൽ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newssanthosh kumar gangwar
News Summary - Santosh Gangwar says job seekers in India not qualified
Next Story