Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുതുച്ചേരിയിലും തമിഴ്നാട്ടിലും സീറ്റുകൾ സ്വന്തമാക്കി ലോട്ടറി രാജാവ് സാന്‍റിയാഗോ മാർട്ടിന്‍റെ മക്കളും മരുമകനും

text_fields
bookmark_border
പുതുച്ചേരിയിലും തമിഴ്നാട്ടിലും സീറ്റുകൾ സ്വന്തമാക്കി ലോട്ടറി രാജാവ് സാന്‍റിയാഗോ മാർട്ടിന്‍റെ മക്കളും മരുമകനും
cancel

ചെന്നൈ: ലോട്ടറി രാജാവ് എന്നറിയപ്പെടുന്ന സാന്‍റിയാഗോ മാർട്ടിന്‍റെ കുടുംബാംഗങ്ങൾ പുതുച്ചേരിയിലും തമിഴ്നാട്ടിലും മൂന്ന് സീറ്റുകൾ സ്വന്തമാക്കി. തമിഴക വെട്രി കഴകത്തിന് വേണ്ടി മത്സരിച്ച് സാന്‍റിയാഗോ മാർട്ടിന്‍റെ മകളുടെ ഭർത്താവ് ആധവ് അർജുന റെഡ്ഢി സീറ്റ് നേടി . തമിഴ്നാട്ടിലെ വില്ലിവക്കം മണ്ഡലത്തിൽ നിന്ന് മത്സരിച്ച അർജുന 17,302 വോട്ടുകൾക്കാണ് വിജയിച്ചത്.

അർജുനക്ക് പുറമെ മാർട്ടിന്‍റെ ഭാര്യ ലീമ റോസ് മാർട്ടിനും ലാൽഗുഡി മണ്ഡലത്തിൽ എ.ഐ.എ.ഡി.എം.കെ യിൽ നിന്ന് മത്സരിച്ച് വിജയിച്ചു. ടി.വി.കെ, ഡി.എം.കെ പാർട്ടികളുമായി കടുത്ത പോരാട്ടം നടത്തി 2500 വോട്ടുകൾക്കാണ് ലീമ വിജയിച്ചത്.

സാന്‍റിയാഗോ മാർട്ടിന്‍റെ മകനും വ്യവസായിയുമായ ചാൾസ് മാർട്ടിനാണ് സീറ്റ് നേടിയ മറ്റൊരാൾ. ചാൾസിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച ലാച്ചിയ ജനനായക കച്ചിയുടെ തെരഞ്ഞെടുപ്പിലെ അരങ്ങേറ്റത്തിൽ തന്നെ വിജയക്കൊടി പാറിക്കുകയായിരുന്നു. കാമരാജ് നഗർ മണ്ഡലത്തിൽ നിന്ന് 10,205 വോട്ടുകൾക്കാണ് ചാൾസ് വിജയിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Santiago Martin’s family won seats in Assembly election 2026 from Puducherry and Tamilnadu
Next Story