മുൻ െഎ.പി.എസ് ഒാഫിസർ സഞ്ജീവ് ഭട്ട് അറസ്റ്റിൽ
text_fieldsഅഹ്മദാബാദ്: അഭിഭാഷകനെ ക്രിമിനൽ കേസിൽ കുടുക്കിയെന്ന 22 വർഷം പഴക്കമുള്ള പരാതിയിൽ മുൻ ഐ.പി.എസ് ഓഫിസർ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് സി.ഐ.ഡി അറസ്റ്റ് ചെയ്തു. കേസിൽ രണ്ടു മുൻ പൊലീസ് ഓഫിസർമാർ ഉൾപ്പെടെ മറ്റ് ഏഴുപേരെയും പിടികൂടി. ഭട്ടിെൻറ അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിക്കപ്പെടുന്നു.
2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ അപ്രീതിക്കിരയായ ഭട്ടിനെ 2015ൽ ഇന്ത്യൻ പൊലീസ് സർവിസിൽനിന്ന് പിരിച്ചുവിട്ടിരുന്നു. ജോലിയിൽനിന്ന് അനധികൃതമായി വിട്ടുനിന്നു എന്നാരോപിച്ചായിരുന്നു പിരിച്ചുവിടൽ. ഗുജറാത്ത് കലാപത്തിൽ മോദിക്ക് പങ്കുണ്ടെന്ന് പിന്നീട് ഭട്ട് സുപ്രീംകോടതിയിൽ സത്യവാങ് മൂലം നൽകിയത് കോളിളക്കം സൃഷ്ടിച്ചു.
സമൂഹ മാധ്യമങ്ങളിൽ മോദിക്കും കേന്ദ്ര സർക്കാറിനും എതിരെ സഞ്ജീവ് ഭട്ട് കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഭട്ടിെൻറ കീഴിൽ ജോലിചെയ്ത ഒരു ഇൻസ്െപക്ടർ അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തതെന്നും ഇവരെ ചോദ്യം ചെയ്തുവരുകയാണെന്നും ഡി.ജി.പി (സി.െഎ.ഡി- ക്രൈം) ആശിഷ് ഭാട്ടിയ അറിയിച്ചു.
സഞ്ജീവ് ഭട്ട് ബനസ്കന്ത പൊലീസ് സൂപ്രണ്ടായിരിക്കെ മയക്കുമരുന്ന് കേസിൽ രാജസ്ഥാൻ സ്വദേശിയായ അഭിഭാഷകൻ സുമർ സിങ് രാജ്പുരോഹിതിനെ കുടുക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് ഇപ്പോൾ അറസ്റ്റ്. ഹോട്ടൽ മുറിയിൽനിന്ന് മയക്കുമരുന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. പലാൻപുരിലെ ഹോട്ടൽ മുറിയിൽനിന്ന് ഒരുകിലോ കറുപ്പ് പിടികൂടിയ സംഭവത്തിൽ പുരോഹിതിനെ പാലിയിലെ വീട്ടിൽനിന്നാണ് പിടികൂടിയത്.
1996 ലാണ് സംഭവം. എന്നാൽ, ഹോട്ടൽ മുറി തെൻറ പേരിലല്ലെന്നും ഒരു വാടക വീട് ഒഴിഞ്ഞുകൊടുക്കാൻ സഞ്ജീവ് ഭട്ടിെൻറ നിർദേശപ്രകാരം പൊലീസ് കള്ളക്കേസ് സൃഷ്ടിച്ചെന്നുമാണ് പുരോഹിതിെൻറ ആരോപണം. ഇൗ കേസിൽ മൂന്നുമാസത്തിനകം അന്വേഷണം പൂർത്തിയാക്കാൻ ഗുജറാത്ത് ഹൈകോടതി നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
