സഞ്ജീവ് ഭട്ടിെൻറ അറസ്റ്റ്; ഭാര്യയുടെ ഹരജി തള്ളി
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമർശകനായ മുൻ ഗുജറാത്ത് െഎ.പ ി.എസ് ഒാഫിസർ സഞ്ജീവ് ഭട്ടിെൻറ അറസ്റ്റിനെതിരെ ഭാര്യ ശ്വേത ഭട്ട് സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ഭട്ടിനെതിരായ കേസ് സുപ്രീംകോടതി സ്റ്റേ ചെയ്തതാണെന്ന വാദം അംഗീകരിക്കാതെയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ െഗാഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഹരജി തള്ളിയത്.
വക്കാലത്ത് നാമ ഒപ്പിടാൻപോലും ഭട്ടിനെ അനുവദിക്കുന്നില്ലെന്ന ഭാര്യ ശ്വേതയുടെ വാദവും അദ്ദേഹം ജുഡീഷ്യൽ കസ്റ്റഡിയിലാണെന്ന നിലക്ക് കോടതി അംഗീകരിച്ചില്ല. ഏറെക്കാലം കോൾഡ് സ്റ്റോറേജിൽവെച്ച കേസാണിതെന്നും നേരത്തേ, അന്വേഷണം പൂർത്തിയാക്കിയതാണെന്നുമുള്ള വാദവും കോടതി അംഗീകരിച്ചില്ല.
അതേസമയം, ഹരജി തള്ളിയത് ജാമ്യാപേക്ഷ നൽകാനും െഹെകോടതിയിൽ പോകാനുമുള്ള അവകാശത്തെ ബാധിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പൊലീസ് കസ്റ്റഡിയിലുള്ളപ്പോൾ ഭട്ടിനെ കാണാൻ അഭിഭാഷകരെയും കുടുംബത്തെയും അനുവദിച്ചിരുന്നുവെന്നും അതിന് സി.സി.ടി.വി ദൃശ്യങ്ങൾ തെളിവായുണ്ടെന്നും ഗുജറാത്ത് സർക്കാറിനുവേണ്ടി ഹാജരായ മുൻ അറ്റോണി ജനറൽ മുകുൾ രോഹതഗി ബോധിപ്പിച്ചു.
സെപ്റ്റംബർ 24നാണ് ശ്വേതയുടെ ഹരജിയിൽ ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഗുജറാത്ത് സർക്കാറിന് നോട്ടീസയച്ചത്. സുപ്രീംകോടതിയിൽ വരുന്നതിൽനിന്ന് തടയുന്നുവെന്ന ഭാര്യയുടെ പരാതി ഗൗരവമായിട്ടാണ് കാണുന്നതെന്ന് അന്ന് ബെഞ്ച് വ്യക്തമാക്കിയിരുന്നു.
1996ൽ രാജസ്ഥാനിലെ ഒരു അഭിഭാഷകനെ കേസിൽ കുടുക്കാൻ മയക്കുമരുന്ന് ഹോട്ടൽമുറിയിൽ കൊണ്ടുവന്നുവെച്ചുവെന്ന് ആരോപിച്ചാണ് സഞ്ജീവ് ഭട്ടിനെയും റിട്ട. പൊലീസ് ഇൻസ്പെക്ടർ വ്യാസിനെയും ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
