Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്രയിൽ...

മഹാരാഷ്​ട്രയിൽ ബി.ജെ.പിയുടെ അന്ത്യത്തിന്​ തുടക്കമാവും -സഞ്​ജയ്​ റാവത്ത്​

text_fields
bookmark_border
മഹാരാഷ്​ട്രയിൽ ബി.ജെ.പിയുടെ അന്ത്യത്തിന്​ തുടക്കമാവും -സഞ്​ജയ്​ റാവത്ത്​
cancel

മുംബൈ: മഹാരാഷ്​ട്ര ബി.ജെ.പിയുടെ അന്ത്യത്തിന്​ തുടക്കം കുറിക്കുമെന്ന്​ ശിവസേന എം.പി സഞ്​ജയ്​ റാവത്ത്​. പോക്ക റ്റടിക്കുന്നത്​ പോലെയാണ്​ ബി.ജെ.പി സംസ്ഥാനത്ത്​ അധികാരം സ്വന്തമാക്കിയതെന്നും സഞ്​ജയ്​ റാവത്ത്​ പറഞ്ഞു.

മഹാരാഷ്​ട്രയിലെ ജനങ്ങളെ ബി.ജെ.പി വഞ്ചിച്ചു. പ്രതിപക്ഷ സഖ്യത്തിന്​ 165 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്നും അദ്ദേഹം വ ്യക്​തമാക്കി. ചരിത്രത്തിൽ കാണാത്ത രീതിയിൽ രാഷ്​ട്രപതിഭവനെ പോലും ബി.ജെ.പി ദുരുപയോഗപ്പെടുത്തി. എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന്​ അവകാശപ്പെട്ട്​ വ്യാജരേഖകളാണ്​ ഗവർണർക്ക്​ മുമ്പാകെ ബി.ജെ.പി സമർപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, എൻ.സി.പി, ശിവസേന, കോൺഗ്രസ്​ എം.എൽ.എമാർ താമസിക്കുന്ന ഹോട്ടലുകൾക്ക്​ കനത്ത സുരക്ഷയാണ്​ പാർട്ടികൾ ഏർപ്പെടുത്തിയിരിക്കുന്നത്​. മൂന്ന്​ പാർട്ടികളും എം.എൽ.എമാരെ നഗരത്തിന്​ പുറത്തേക്ക്​ മാറ്റിയിട്ടില്ല. സുപ്രീംകോടതി തീരുമാനം പുറത്ത്​ വന്നാൽ ഇക്കാര്യത്തിൽ പുനഃരാലോചനയുണ്ടാവും.

Show Full Article
TAGS:Sanjay rawat maharashtra sivasena india news 
News Summary - Sanjay rawat press meet-India news
Next Story