അവർ വീടു കത്തിക്കില്ലെന്ന് പ്രതീക്ഷിക്കാം; മോദിയുടെ ആഹ്വാനത്തെ പരിഹസിച്ച് റാവത്ത്
text_fieldsന്യൂഡൽഹി: ലോക്ഡൗണിന് െഎക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട് ഏപ്രിൽ അഞ്ചിന് രാത്രി വീടുകൾക്ക് മുന്നിൽ മെഴുകുതിരി, മൊബൈൽ വെളിച്ചം എന്നിവ പ്രകാശിപ്പിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ പരിഹസിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. അവർ വീടു കത്തിക്കില്ലെന്ന് പ്രതീക്ഷിക്കാമെന്ന് റാവത്ത് ട്വിറ്ററിൽ പരിഹസിച്ചു.
ബാൽക്കണിയിലെത്തി കൈയടിക്കാൻ ചെയ്യാൻ പറഞ്ഞപ്പോൾ അവർ ഡ്രമ്മുകളുമായി തെരുവിെലത്തി. ഇനി അവർ സ്വന്തം വീട് കത്തിക്കില്ലെന്ന് പ്രതീക്ഷിക്കാം. ദീപം തെളിക്കാം, പക്ഷേ സർക്കാർ നിലവിലെ സ്ഥിതി മെച്ചപ്പെടുത്തണമെന്ന് റാവത്ത്ആവശ്യപ്പെട്ടു.
നേരത്തെ ഏപ്രിൽ അഞ്ചിന് പ്രഖ്യാപിച്ച ജനത കർഫ്യൂവിൻെറ ഭാഗമായി ബാൽക്കണിയിലെത്തി കൈയടിക്കാൻ ജനങ്ങളോട് മോദി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പല ഉത്തരേന്ത്യൻ നഗരങ്ങളിലും ആളുകൾ ആഹ്വാനം ഏറ്റെടുത്ത് തെരുവിലിറങ്ങിയിരുന്നു.
