12 കോടിയുടെ കാർ ഉപയോഗിക്കുന്ന മോദി 'ഫക്കീർ' എന്ന് സ്വയം വിശേഷിപ്പിക്കരുതെന്ന് സഞ്ജയ് റാവത്ത്
text_fieldsമുംബൈ: 'ഫക്കീർ' എന്ന് സ്വയം സംബോധന ചെയ്യുന്നത് ഇനിയെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി അവസാനിപ്പിക്കണമെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത്. ശിവസേന മുഖപത്രമായ സാമ്നയിലെ പ്രതിവാര കോളത്തിലാണ് റാവത്തിന്റെ അഭ്യർഥന. 12 കോടിയുടെ കാറിൽ യാത്ര ചെയ്യുന്ന പ്രധാനമന്ത്രിക്ക് ഇത്തരമൊരു അവകാശവാദത്തിന് അർഹതയില്ലെന്നാണ് റാവത്തിന്റെ വാദം.
ഇന്ത്യൻ നിർമിത കാർ മാത്രം ഉപയോഗിക്കൂ എന്ന് പ്രഖ്യാപിച്ച് നടപ്പാക്കിയ ജവഹർ ലാൽ നെഹ്റുവിന്റെയും ഇന്ദിര ഗാന്ധിയുടെയും പിൻഗാമിയാണ് മോദി എന്നത് മറക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. 12 കോടി വില കണക്കാക്കുന്ന മെഴ്സിഡസ്-മേബാക്ക് എസ് 650 ഗാർഡ് കാറാണ് ഡിസംബർ 28 മുതൽ മോദി ഉപയോഗിക്കുന്നത്.

