Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'അവരുടെ ശരീരം മാത്രമേ...

'അവരുടെ ശരീരം മാത്രമേ തിരികെ വരുകയുള്ളു'; ശിവസേന വിമത എം.എൽ.എമാരെ പരിഹസിച്ച് സഞ്ജയ് റാവത്ത്

text_fields
bookmark_border
Sanjay Raut
cancel
Listen to this Article

മുംബൈ: വിമത എം.എൽ.എമാർക്ക് മുന്നറിയിപ്പുമായി ശിവസേന എം.പി സഞ്ജയ് റാവത്ത്. അവരുടെ ആത്മാവ് മരിച്ചു, അവരുടെ ശരീരം മാത്രമേ മുംബൈയിലേക്ക് തിരികെ വരുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിൽ രാഷ്ട്രീയ നാടകം തുടരുന്നതിനിടെ ഞായറാഴ്ച ഒരു ശിവസേന മന്ത്രി കൂടി കൂറുമാറി വിമത ക്യാമ്പിലെത്തിയിരുന്നു.

മന്ത്രിയും ശിവസേന നേതാവുമായ ഏക് നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ വിമത എം.എൽ.എമാർ ഗുവാഹത്തിയിലെ ഹോട്ടലിലാണ് തങ്ങുന്നത്. 'അവിടെയുള്ള 40 പേർ (വിമത എം.എൽ.എമാർ) ജീവിച്ചിരിപ്പില്ല. അവരുടെ ശരീരം മാത്രമേ ഇവിടെ തിരിച്ചെത്തുകയുള്ളൂ, അവരുടെ ആത്മാവ് മരിക്കും. ഗുവാഹത്തിയിൽനിന്ന് പുറത്തുകടക്കുന്നതോടെ അവർ ഹൃദയത്തിൽ ജീവിച്ചിരിക്കില്ല. അവർ കൊളുത്തിയ തീയിൽനിന്ന് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അവർക്കറിയാം' -റാവത്ത് പറഞ്ഞു.

വിമത എം.എൽ.എമാരുടെ ആത്മാവില്ലാത്ത മൃതദേഹങ്ങൾ അസമിൽനിന്ന് വരും, പോസ്റ്റ്‌മോർട്ടത്തിനായി അവ നേരിട്ട് മഹാരാഷ്ട്ര അസംബ്ലിയിലേക്ക് അയക്കുമെന്നും അദ്ദേഹം പരിഹസിച്ചു. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഉദ്ധവ് താക്കറെ രാജിവെക്കില്ലെന്നും ശിവസേന അവസാനം വരെ പോരാടുമെന്നും സഞ്ജയ് റാവത്ത് രാവിലെ പ്രതികരിച്ചിരുന്നു.

Show Full Article
TAGS:Sanjay RautGuwahati
News Summary - Sanjay Raut warns Sena rebels in Guwahati
Next Story