Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സിംഘു, ഗാസിപൂർ അതിർത്തിയിലെ കർഷകരെ സഞ്ജയ് റാവത്ത് സന്ദർശിക്കും
text_fieldsbookmark_border
മുംബൈ: കേന്ദ്ര സർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരെ ശിവസേന നേതാവ് സഞ്ജയ് റാവത്ത് സന്ദർശിക്കും. സിംഘു, ഗാസിപൂർ അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരെയാണ് ഉച്ചക്ക് റാവത്ത് സന്ദർശിക്കുക.
കർഷകരുടെ താൽപര്യത്തിന് ഉതകുന്ന തീരുമാനങ്ങളാണ് മഹാവികാസ് അഗാഡി സ്വീകരിക്കുകയെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. മുഖ്യമന്ത്രി ഉദ്ദവ് താക്കറെ കർഷകരെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. കർഷകരുടെ കണ്ണീരും അവർ നേരിടുന്ന മനോപീഡയും വേദനിപ്പിക്കുന്നതായും റാവത്ത് ട്വീറ്റ് ചെയ്തു.
Next Story

