Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഇറാൻ പ്രസിഡന്റ് ഒരു സിംഹം’; പെസെഷ്കിയാനെ പ്രശംസിച്ച് സഞ്ജയ് റാവത്ത്

text_fields
bookmark_border
Sanjay Raut on Masoud pezeshkian
cancel
camera_alt

മസൂദ് പെസെഷ്കിയൻ, സഞ്ജയ് റാവത്ത്

മുംബൈ: ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയന്റെ ഇന്ത്യാ സന്ദർശനത്തെ പ്രശംസിച്ച് ശിവസേന (യു.ബി.ടി) എംപി സഞ്ജയ് റാവത്ത്. ബ്രിക്സ് ഉച്ചകോടിക്കായി അദ്ദേഹം ഡൽഹിയിലെത്തിയ പശ്ചാത്തലത്തിലാണ് റാവത്തിന്റെ പ്രതികരണം.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ഷി ജിൻപിങ്ങിനോട് ചൈനീസ് സൈന്യം ലഡാക്കിലും ഗാൽവാനിലും പ്രവേശിച്ചതിന്റെ കാരണം ചോദിക്കണമെന്നും ഇന്ത്യൻ പ്രദേശത്തുനിന്ന് സൈന്യത്തെ പിൻവലിക്കണമെന്ന് ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യയും ചൈനയും തമ്മിൽ നിരവധി തവണ ചർച്ചകൾ നടത്തിയിട്ടും ഇതിലൂടെ എന്താണ് നേടിയതെന്നും റാവത്ത് ചോദിച്ചു. ലഡാക്കും ഗാൽവാനും ഇന്ത്യയുടെ പ്രദേശമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പെസെഷ്കിയൻ ഡൽഹിയിലെത്തിയ രീതിയെ റാവത്ത് പ്രശംസിച്ചു. ‘പെസെഷ്കിയൻ ഡൽഹിയിലെത്തിയത് ഒരു സിംഹത്തെപ്പോലെയാണ്. ഇസ്രയേലിനും അമേരിക്കക്കുമെതിരെ ഇറാൻ തങ്ങളുടെ ശക്തിയും ആത്മവീര്യവും ആത്മാഭിമാനവും പ്രകടിപ്പിച്ചു. ഇറാൻ പ്രസിഡന്റിനെ ഞാൻ ഒരു സിംഹമായാണ് കാണുന്നത്,’ റാവത്ത് പറഞ്ഞു.

‘ബാക്കിയുള്ളവരെല്ലാം ബിസിനസുകാരാണ്. ചൈന ഒരു ബിസിനസുകാരനാണ്, അമേരിക്കയും ഒരു ബിസിനസുകാരനാണ്,’ മുംബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ റാവത്ത് കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘Iran President Came Like a Lion’: Sanjay Raut Praises Pezeshkian, Slams China & US
Next Story