Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഹമ്മദാബാദ്​ 'മിനി...

അഹമ്മദാബാദ്​ 'മിനി പാകിസ്​താൻ'; സഞ്​ജയ്​ റാവത്ത്​ മാപ്പുപറയണമെന്ന്​ ബി.ജെ.പി

text_fields
bookmark_border
അഹമ്മദാബാദ്​ മിനി പാകിസ്​താൻ; സഞ്​ജയ്​ റാവത്ത്​ മാപ്പുപറയണമെന്ന്​ ബി.ജെ.പി
cancel


ന്യൂഡല്‍ഹി: അഹമ്മദാബാദിനെ മിനി പാകിസ്​താൻ എന്ന് വിളിച്ച ശിവസേന നേതാവ് സഞ്ജയ് റാവത്ത് പരസ്യമായി മാപ്പ് പറയണമെന്നാവശ്യവുമായി ബി.ജെ.പി. ഗുജറാത്തിലെയും അഹമ്മദാബാദിലെയും ജനങ്ങളെ അപമാനിക്കുന്നതാണ് റാവത്തിൻെറ പ്രസ്താവനയെന്ന് ഗുജറാത്ത് ബി.ജെ.പി മുഖ്യവക്താവ് ഭരത് പാണ്ഡ്യ പറഞ്ഞു.

നടൻ സുശാന്ത്​ സിങ്​ രജ്​പുത്തി​െൻറ മരണവുമായി ബന്ധപ്പെട്ട്​ നടി കങ്കണ റണാവത്തുമായുള്ള വാക്‌പോരിനിടയിലാണ് ശിവസേന എം.പി അഹമ്മദാബാദ്​ മിനി പാകിസ്​താനെന്ന പരാമർശം നടത്തിയത്​. മുംബൈയെ പാക് അധിനിവേശ കശ്മീര്‍ എന്ന് വിളിച്ച കങ്കണക്ക്​ അഹമ്മദബാദിനെ മിനി പാകിസ്​താന്‍ എന്ന് വിളിക്കാന്‍ ധൈര്യമുണ്ടോ എന്നായിരുന്നു സഞ്​ജയ്​ റാവത്തി​െൻറ ചോദ്യം.

റാവത്ത് ഗുജറാത്തിനോടും അഹമ്മദാബാദിലെ ജനങ്ങളോടും മാപ്പ് പറയണം. അതില്‍ കുറഞ്ഞ യാതൊരു വിട്ടുവീഴ്ചക്കും തയാറാല്ലെന്ന്​ ഭരത് പാണ്ഡ്യ പറഞ്ഞു. കഴിഞ്ഞ കുറച്ച് നാളുകളായി ഗുജറാത്തിനെ അപമാനിക്കുന്ന തരത്തില്‍ ശിവസേനാ നേതാക്കള്‍ പരസ്യ പ്രസ്താവനകള്‍ നടത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുംബൈയെ മിനി പാകിസ്​താൻ എന്ന്​ വിളിച്ച കങ്കണ മാപ്പുപറയണമെന്ന്​ സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടിരുന്നു. കങ്കണ മഹാരാഷ്ട്രയോട് മാപ്പ് പറയാന്‍ തയാറായാല്‍ ബാക്കിയുള്ള കാര്യത്തെ പറ്റി ആലോചിക്കാം. അവരാണ് മുംബൈയെ മിനി പാകിസ്​താന്‍ എന്ന് അപമാനിച്ചത്​. ഇതേ ധൈര്യത്തോടെ അഹമ്മദാബാദിനെപ്പറ്റി എന്തെങ്കിലും പറയുമോ എന്നായിരുന്നു താൻ ചോദിച്ചതെന്നും റാവത്ത് പറഞ്ഞു.

മുംബൈയെ പാക് അധിനിവേശ കശ്മീര്‍ എന്ന് ഉപമിച്ചതിനു പിന്നാലെ കങ്കണക്ക്​ രൂക്ഷ വിമര്‍ശനമുയർന്നിരുന്നു. ഈ പരാമര്‍ശത്തിന് മറുപടിയുമായി ശിവസേന രംഗത്തെത്തിയതോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:siva senaSanjay RautMini Pakistan
Next Story