തിരശ്ശീലക്ക് പിന്നിൽ ഒരുപാട് കാര്യങ്ങൾ നടക്കുന്നുണ്ട്, കളി തുടരുന്നു, ഒപ്പം അനിശ്ചിതത്വവും; ഷിൻഡെയുടെ റിസോർട്ട് നാടകത്തിൽ പ്രതികരിച്ച് സഞ്ജയ് റാവുത്ത്
text_fieldsസഞ്ജയ് റാവത്ത്, ഏക്നാഥ് ഷിൻഡെ
മുംബൈ: ബൃഹൻമുംബൈ നഗരസഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.ഡിയുടെ വിജയത്തിന് പിന്നാലെ കൗൺസിലർമാരെ മുഴുവൻ മുംബൈയിലെ ആഡംബര റിസോർട്ടിലേക്ക് മാറ്റിയ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നടപടിയിൽ പ്രതികരിച്ച് ശിവസേന(യു.ബി.ടി)നേതാവ് സഞ്ജയ് റാവുത്ത്.
കളി തുകരുന്നു അതോടൊപ്പം അനിശ്ചിതത്വം വർധിക്കുകയും ചെയ്യുന്നു എന്നാണ് സഞ്ജയ് റാവുത്ത് പ്രതികരിച്ചത്. ഉദ്ധവ് താക്കറെയുടെ അടുത്ത സഹായിയാണ് രാജ്യസഭ എം.പിയായ സഞ്ജയ് റാവുത്ത്. തിരശ്ശീലക്ക് പിന്നിൽ ഒരുപാട് കാര്യങ്ങൾ നടക്കുന്നുണ്ടെന്നും റാവുത്ത് അവകാശപ്പെട്ടു. ഭൂരിപക്ഷം എത്ര വലുതാണെന്നും അത് ചഞ്ചലമാണെന്നും വിലയിരുത്തുകയും ചെയ്തു. താക്കറെ ടീം അംഗങ്ങൾ ഷിൻഡെയുടെ കൗൺസിലർമാർ ഒത്തുകൂടിയ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് ഉച്ചഭക്ഷണത്തിനായി പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. അവർ ഞങ്ങളെ സംശയിക്കാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശിവസേന നേതാവും ഏക്‌നാഥ് ഷിൻഡെയുടെ അടുത്ത സഹായിയുമായ രാജു വാഗ്മറെയുടെ പ്രതികരണവും ലഭിച്ചിട്ടുണ്ട്. സഞ്ജയ് റാവുത്ത് ഇപ്പോൾ ഒരു ജ്യോതിഷനെ കാണാൻ തുടങ്ങിയോ എന്നായിരുന്നു രാജു വാഗ്മറെയുടെ ചോദ്യം. അദ്ദേഹം പതിവായി കള്ളം പറയുകയാനെന്നും അവകാശപ്പെട്ടു. ഇത്രയും കാലം മുംബൈ കൊള്ളയടിച്ച കൊള്ളക്കാരിൽ നിന്ന് രക്ഷപ്പെടാനാണ് കൗൺസിലർമാരെ ഹോട്ടലിൽ താമസിപ്പിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. തങ്ങൾ ആരെയും ഭയപ്പെടുന്നില്ല. എല്ലാവരിൽ നിന്നുള്ള പ്രതിരോധം മാത്രമാണ് ലക്ഷ്യം. ശിവസേന(യു.ബി.ടി) തോൽവി അംഗീകരിക്കണം. മുംബൈയിലെ മറാത്തിക്കാർ അവരെ പുറത്താക്കിയ കാര്യവും അംഗീകരിക്കണമെന്നും രാജു വാഗ്മറെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

