Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രധാനമന്ത്രിയുടെ മുംബൈ സന്ദര്‍ശനം: കോണ്‍ഗ്രസ് നേതാവിനെ വീട്ടുതടങ്കലിലാക്കിയെന്ന്

text_fields
bookmark_border
  • താന്‍ വീട്ടുതടങ്കലിലാണെന്ന് സഞ്ജയ് നിരുപം ആരോപിച്ചു
പ്രധാനമന്ത്രിയുടെ മുംബൈ സന്ദര്‍ശനം: കോണ്‍ഗ്രസ് നേതാവിനെ വീട്ടുതടങ്കലിലാക്കിയെന്ന്
cancel

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പൊതുപരിപാടിയിലേക്ക് ജാഥ നടത്താനിരുന്ന മുംബൈ റീജനല്‍ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ സഞ്ജയ് നിരുപമിനെ മുംബൈ പൊലീസ് വീട്ടുതടങ്കലിലാക്കിയെന്ന് ആരോപണം. പ്രധാനമന്ത്രി കടന്നുപോകുന്ന വഴികളില്‍ സുരക്ഷ ഏര്‍പ്പെടുത്തുകയാണെന്ന വ്യാജേന പൊലീസ് നിരുപമിന്‍െറ വീടിനുമുന്നില്‍ കാവല്‍ നില്‍ക്കുകയും അദ്ദേഹം വീടിന് പുറത്തിറങ്ങുന്നത് തടയുകയും ചെയ്തതായാണ് ആരോപണം.

താന്‍ വീട്ടുതടങ്കലിലാണെന്ന് സഞ്ജയ് നിരുപം ആരോപിച്ചു.  ആദ്യം സ്വന്തം പണത്തിലുള്ള ജനങ്ങളുടെ അവകാശത്തില്‍ കടുത്ത നിബന്ധനവെച്ച സര്‍ക്കാര്‍ ഇപ്പോള്‍ പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യവും തടയുകയാണെന്ന് മഹാരാഷ്ട്രയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി മോഹന്‍ പ്രകാശ് പറഞ്ഞു.

ക്രമസമാധാന പാലനത്തിന്‍െറ ഭാഗമായി പ്രധാനമന്ത്രി കടന്നുപോകുന്ന വഴികളില്‍ സുരക്ഷയേര്‍പ്പെടുത്തുക മാത്രമാണ് ചെയ്തതെന്നാണ് മുംബൈ പൊലീസ് വക്താവ് ഡി.സി.പി അശോക് ദുധെയുടെ വിശദീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SANJAY NIRUPAM
Next Story