കോവിഡ്: സാനിറ്റേഷൻ ചേംബർ നിർമ്മിച്ച് മീററ്റ് കന്‍റോൺമെന്‍റ്
text_fieldsമീററ്റ്: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമായി സാനിറ്റേഷൻ ചേംബർ നിർമ്മിച്ച് ഉത്തർ പ്രദേശിലെ മീററ്റ് ക ന്‍റോൺമെന്‍റ്. കന്‍റോൺമെന്‍റ് ഉൾപ്പെടുന്ന പ്രദേശത്തെ അംഗങ്ങളുടെ സ്റ്റാഫിന് വേണ്ടിയാണ് ചേംബർ ഒരുക്കിയത്. മേഖലയിൽ പ്രവേശിക്കുന്ന ജീവനക്കാർ സാനിറ്റേഷൻ ചേംബറിനുള്ളിലൂടെ കയറി ഇറങ്ങണമെന്നാണ് നിർദേശം.
ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന നടപടിയുടെ ഭാഗമായാണ് സാനിറ്റേഷൻ ചേംബർ ഒരുക്കിയതെന്ന് കന്‍റോൺമെന്‍റ് കൗൺസിൽ സി.ഇ.ഒ പ്രസാദ് ചവാൻ വ്യക്തമാക്കി. സമാനരീതിയിലുള്ള ചേംബറുകൾ പൊതുജനങ്ങൾക്കായി തയാറാക്കും. മാർക്കറ്റിനും ആശുപത്രിക്കും മുമ്പിൽ വരും ദിവസങ്ങളിൽ ചേംബറുകൾ സ്ഥാപിക്കുമെന്നും ചവാൻ പറഞ്ഞു.
ഉത്തർപ്രദേശിൽ ഇതുവരെ 305 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകിരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
