Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമദ്യത്തോടൊപ്പം...

മദ്യത്തോടൊപ്പം സാ​നി​റ്റൈ​സ​ർ കു​ടി​ച്ച സ​ഹോ​ദ​ര​ങ്ങ​ൾ മ​രി​ച്ചു

text_fields
bookmark_border
മദ്യത്തോടൊപ്പം സാ​നി​റ്റൈ​സ​ർ കു​ടി​ച്ച സ​ഹോ​ദ​ര​ങ്ങ​ൾ മ​രി​ച്ചു
cancel

ബം​ഗ​ളൂ​രു: നി​ല​വാ​ര​മി​ല്ലാ​ത്ത നാ​ട​ൻ മ​ദ്യ​ത്തി​നൊ​പ്പം തു​ട​ർ​ച്ച​യാ​യി ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ ചേ​ ർ​ത്ത് കു​ടി​ച്ച സ​ഹോ​ദ​ര​ങ്ങ​ൾ മ​രി​ച്ചു. ധാ​ർ​വാ​ഡി​ലെ ക​ൽ​ഗ​ത​ഗി താ​ലൂ​ക്കി​ൽ ഗാം​ബി​യാ​പു​ർ ഗ്രാ​മ​ത് തി​ലെ കൂ​ലി​പ്പ​ണി​ക്കാ​രാ​യ ബ​സ​വ​രാ​ജ് വെ​ങ്ക​പ്പ (45), സ​ഹോ​ദ​രി ജാം​ബ​വി (47) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​രു​വ​രും സ്ഥി​രം മ​ദ്യ​പാ​നി​ക​ളാ​യി​രു​ന്നു​വെ​ന്നും മ​ദ്യ​വി​ൽ​പ​ന നി​രോ​ധി​ച്ച​തി​നെ തു​ട​ർ​ന്ന ് ഇ​രു​വ​രും വി​ഷാ​ദ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും ഗ്രാ​മ​വാ​സി​ക​ൾ പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി. സാ​നി​റ്റൈ​സ​റി​ൽ മ​ദ്യ​ത്തി‍​െൻറ അം​ശം ഉ​ണ്ടെ​ന്ന​റി​ഞ്ഞ ഇ​രു​വ​രും ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​മാ​യി അ​ത് ക​ഴി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

ഗ്രാ​മ​ത്തി​ൽ​നി​ന്നും നാ​ട​ൻ വാ​റ്റ് വാ​ങ്ങി​ക്കൊ​ണ്ടു​വ​ന്ന​ശേ​ഷം ബ​സ​വ​രാ​ജ് അ​തി​ൽ സാ​നി​റ്റൈ​സ​ർ ചേ​ർ​ക്കു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ ഷോ​പ്പി​ൽ​നി​ന്നും സാ​നി​റ്റൈ​സ​റു​ക​ളും ഇ​യാ​ൾ കു​റെ വാ​ങ്ങി​ക്കൂ​ട്ടി​യി​രു​ന്നു.

ശ​നി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് ക​ടു​ത്ത വ​യ​റു​വേ​ദ​ന​യെ​തു​ട​ർ​ന്ന് ഇരുവരെയും ധാ​ർ​വാ​ഡി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​രോ​ഗ്യനി​ല വ​ഷ​ളാ​യ​തോ​ടെ ഹു​ബ്ബ​ള്ളി​യി​ലെ കിം​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ ബ​സ​വ​രാ​ജും വൈ​കീട്ടോടെ ജാം​ബ​വി​യും മ​രി​ച്ചു.

സാ​നി​റ്റൈ​സ​ർ കു​ടി​ക്കു​ന്ന​ത് അ​വ​യ​വ​ങ്ങ​ൾ ത​ക​രാ​റി​ലാ​ക്കു​മെ​ന്നും മ​ര​ണം സം​ഭ​വി​ക്കു​മെ​ന്നും ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newsalcoholsanitizer
News Summary - sanitizer with alcohol death news
Next Story