രാജ്യത്തെ അഞ്ചുകോടി വനിതകൾക്ക് ഒരു രൂപക്ക് സാനിറ്ററി പാഡ്: പ്രധാനമന്ത്രിക്ക് ട്വിറ്ററിൽ കൈയ്യടി
text_fields
ന്യൂഡൽഹി: വനിതാ ശാക്തീകരണത്തിനായി സർക്കാർ നടത്തിയ പ്രവർത്തനങ്ങളെ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയിൽ നിന്ന് തുടർച്ചയായ ഏഴാം തവണയും സ്വാതന്ത്ര്യദിന പ്രസംഗം നടത്തിയ പ്രധാനമന്ത്രി, സ്ത്രീക ളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി നടപ്പാക്കിയ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. ആർത്തവദിന ശുചിത്വത്തിനായി ഒരു രൂപക്ക് സാനിറ്ററി പാഡുകൾ ലഭ്യമാക്കിയെന്ന പ്രധാനമന്ത്രിയുടെ പരാമർശം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
''സർക്കാറിന് രാജ്യത്തെ സ്ത്രീകളുടെ ആരോഗ്യത്തിൽ ഉത്‌കണ്‌ഠയുണ്ട്. ശ്രദ്ധാലുവാണ്. 6,000 ജനൗഷദി കേന്ദ്രങ്ങളിലൂടെ അഞ്ചു കോടി സ്ത്രീകൾക്ക് ഒരു രൂപ നിരക്കിൽ
സാനിറ്ററി പാഡുകൾ ലഭ്യമാക്കി. കൂടാതെ, നിർധനരായ െപൺകുട്ടികളുടെ വിവാഹങ്ങൾക്കായി പണം കണ്ടെത്തി ചെലവഴിക്കുന്നതിന് കമ്മിറ്റികളെ നിയോഗിച്ചിട്ടുണ്ട്''. -പ്രധാനമന്ത്രി പറഞ്ഞു.
വനിതാ ശാക്തീകരണത്തിനായി സർക്കാർ നിരന്തരം പ്രയത്നിച്ചു. ഇന്ന് നാവികസേനയും വ്യോമസേനയും സ്ത്രീകളെ യുദ്ധത്തിൽ പങ്കെടുപ്പിക്കുന്നു. നിരവധി സ്ത്രീകൾ നേതാക്കളായി ഉയർന്നുവന്നു. മുത്തലാഖ് നിയമം നിർത്തലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ അഭിസംബോധന ചെയ്തുള്ള പ്രസംഗത്തിനിടെ പ്രധാനമന്ത്രി ആർത്തവത്തെക്കുറിച്ച് സംസാരിക്കുന്നത് അപൂർവമാണെന്നും വിലക്കുറവിൽ സാനിറ്ററി പാഡുകൾ ലഭ്യമാക്കിയത് ഗ്രാമീണ സ്ത്രീകൾക്ക് വളരെ ഉപകാരപ്രദമായ പദ്ധതിയായിരുന്നുവെന്നും നിരവധിപേർ സോഷ്യൽമീഡയയിലൂടെ അഭിപ്രായെപ്പട്ടു.
ആർത്തവ ശുചിത്വത്തിനായി കുറഞ്ഞ വിലയിൽ പാഡുകൾ വിതരണം ചെയ്യാനുള്ള സർക്കാർ തീരുമാനം ധീരമാണെന്നും സാനിറ്ററി നാപ്കിൻസിനെക്കുറിച്ച് ചെങ്കോട്ടയുടെ കവാടങ്ങളിൽ നിന്ന് സംസാരിക്കുന്ന പ്രധാനമന്ത്രി പുരോഗമന സാമൂഹിക മാറ്റത്തെ സൂചിപ്പിക്കുന്നുവെന്നും ചിലർ കുറിച്ചു.
കോവിഡ് വ്യാപനത്തിെൻറ സാഹചര്യത്തിൽ ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കിടയിൽ പ്രധാനമന്ത്രി മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് ഒരു മണിക്കൂറോളം സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

