Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറെയിൽവെ സ്​റ്റേഷനിലൂടെ...

റെയിൽവെ സ്​റ്റേഷനിലൂടെ ഇനി സാനിറ്ററി നാപ്​കിനും ഗർഭനിരോധന ഉറകളും

text_fields
bookmark_border
റെയിൽവെ സ്​റ്റേഷനിലൂടെ ഇനി സാനിറ്ററി നാപ്​കിനും ഗർഭനിരോധന ഉറകളും
cancel

ന്യൂഡൽഹി: രാജ്യ​ത്തെ റെയിൽവെ സ്​റ്റേഷൻ വഴി ഇനി സാനിറ്ററി നാപ്​കിനും ഗർഭ നിരോധന ഉറകളും ലഭിക്കും. റെയിൽവെ സ്​റ്റേഷ​​​െൻറ അകത്തും പുറത്തുമുള്ള ശൗചാലയങ്ങളിലൂ​െടയാണ്​ ഇവ ലഭിക്കുക. യാത്രക്കാർക്കു മാത്രമല്ല, പരിസര പ്രദേശങ്ങളിലുള്ളവർക്കും ഇൗ സൗകര്യം ഉപയോഗപ്പെടുത്താമെന്ന്​ റെയിൽവെ ബോർഡ്​ അംഗീകാരം നൽകിയ പുതിയ ശൗചാലയ നയത്തിൽ വ്യക്തമാക്കുന്നു.

 മതിയായ ശുചീകരണ സൗകര്യങ്ങളുടെ അപര്യാപ്​തത മൂലം സ്​റ്റേഷനു സമീപത്തെ ചേരികളിലും ഗ്രാമങ്ങളിലുമുള്ള ആളുകൾ തുറസ്സായ സ്​ഥലങ്ങളിൽ മലവിസർജ്ജനം നടത്തുന്നതു മൂലമുണ്ടാകുന്ന​ ഗുരുതരമായ ആരോഗ്യപ്രശ്​നങ്ങൾക്ക്​ പരിഹാരമായി​ റെയിൽവെ സ്​റ്റേഷന്​ അകത്തും പുറത്തും പുരുഷൻമാർക്കും സ്​ത്രീകൾക്കും പ്രത്യേകം ശൗചാലയങ്ങൾ നിർമിക്കും​. ഇൗ ശൗചാലയങ്ങൾ വഴി ആർത്തവ ശുചിത്വത്തെ കുറിച്ചും ഗർഭ നിരോധന ഉപാധിയുടെ ഉപയോഗം സംബന്ധിച്ചും അവബോധം നൽകുന്നതിനും ശൗചാലയ നയത്തിൽ നിർദ്ദേശിക്കുന്നു. 

ഒാരോ ശൗചാലയങ്ങളിലും കുറഞ്ഞ ​ചിലവിൽ സ്​ത്രീകൾക്കുള്ള പാഡുകളും പുരുഷൻമാർക്കായി ഗർഭ നിരോധന ഉറകളും ലഭ്യമാകാൻ ചെറിയ കിയോസ്​കുകൾ ഒരുക്കും. ഉപയോഗം കഴിഞ്ഞ നാപ്​കിനുകൾ നിക്ഷേപിക്കാനുള്ള ഇൻസിനറേറ്ററും ഇവിടെ സ്​ഥാപിക്കുമെന്നും നയത്തിൽ വ്യക്തമാക്കുന്നു. കോർപറേറ്റ്​ സോഷ്യൽ റെസ്​പോൺസിബിലിറ്റി (സി.എസ്​.ആർ)ഫണ്ട്​ ഉപയോഗപ്പെടുത്തിക്കൊണ്ട്​ പദ്ധതി നടപ്പിലാക്കാനാണ്​ ഉദ്ദേശിക്കുന്നത്​. 8500 സ്​റ്റേഷനുകളിലാണ്​ പദ്ധതി നടപ്പാക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsRailway StationsRailways' toilet policyLow cost sanitary napkinscondoms
News Summary - sanitary napkins, condoms to be sold at railway stations-India news
Next Story