Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമിസ്​ യു​ ബേബീ......

മിസ്​ യു​ ബേബീ... സാ​നി​യയുടെ വി​ഡി​യോ വൈ​റ​ൽ

text_fields
bookmark_border
മിസ്​ യു​ ബേബീ... സാ​നി​യയുടെ വി​ഡി​യോ വൈ​റ​ൽ
cancel

നി​റ​ക​ണ്ണു​ക​ളോ​ടെ കൂ​ട​പ്പി​റ​പ്പി​നെ യാ​ത്ര​യാ​ക്കു​ന്ന സെ​ലി​ബ്രി​റ്റി സ​ഹോ​ദ​രി. സ​ഹോ​ദ​രി​ക്ക്​ പു​റ​മെ, വ​ര​​െൻറ കു​ടും​ബ​വും വി​വാ​ഹ​ത്തി​ന്​ എ​ത്തി​യ​വ​രു​മെ​ല്ലാം രാ​ജ്യം മു​ഴു​വ​ൻ അ​റി​യ​പ്പെ​ടു​ന്ന​വ​ർ. ടെ​ന്നി​സ്​ താ​രം സാ​നി​യ മി​ർ​സ​യു​ടെ സ​ഹോ​ദ​രി അ​നാം മി​ർ​സ​യു​ടെ വി​വാ​ഹ വി​ഡി​യോ ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ൽ പ​റ​ന്നു​ന​ട​ക്കു​ക​യാ​ണ്.

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ മു​ൻ നാ​യ​ക​ൻ അ​സ്​​ഹ​റു​ദ്ദീ​​െൻറ മ​ക​ൻ അ​സ​ദാ​ണ്​ അ​നാം മി​ർ​സ​യു​ടെ വ​ര​ൻ. പ​ര​മ്പ​രാ​ഗ​ത ച​ട​ങ്ങു​ക​ളോ​ടെ ഡി​സം​ബ​ർ 11ന്​ ​ന​ട​ന്ന വി​വാ​ഹാ​ഘോ​ഷ ച​ട​ങ്ങു​ക​ളു​ടെ വി​ഡി​യോ പു​റ​ത്തു​വി​ട്ട​ത്​ അ​നാം​ത​ന്നെ. മൈ​ലാ​ഞ്ചി ക​ല്യാ​ണ​വും വി​രു​ന്നും നി​ക്കാ​ഹി​ലെ ച​ട​ങ്ങു​ക​ള​ു​മെ​ല്ലാം സി​നി​മ​യി​ലെ ചാ​ര​ു​ത​യി​ലാ​ണ്​ വി​ഡി​യോ​യി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.

അ​നി​യ​ത്തി​യെ യാ​ത്ര​യാ​ക്കു​ന്ന​തി​നി​ടെ സാ​നി​യ അ​ട​ക്ക​മു​ള്ള​വ​രു​ടെ ക​ണ്ണു​നി​റ​യു​ന്ന​തും പ​ര​സ്​​പ​രം കെ​ട്ടി​പ്പി​ടി​ക്കു​ന്ന​തും കാ​ണാം. ‘ഞാ​നും മ​മ്മ​യും ബാ​ബ​യും ഇ​സ്​​ഹാ​നു​മെ​ല്ലാം അ​വ​ളെ മി​സ്​ ചെ​യ്യു’​മെ​ന്ന സാ​നി​യ​യു​ടെ ക​ര​ഞ്ഞു​പ​റ​ച്ചി​ലും ഒ​പ്പ​മു​ണ്ട്.

‘വ​ല്ല​പ്പോ​ഴ​ും ഒ​രി​ക്ക​ൽ, ജീ​വി​തം ഒ​രു കെ​ട്ടു​ക​ഥ​പോ​ലെ​യാ​ണ്. ഇ​ക്കു​റി അ​ത്​ ഞ​ങ്ങ​ളു​ടേ​താ​ണ്​’ എ​ന്ന്​ എ​ഴു​തി​ച്ചേ​ർ​ത്താ​ണ്​ അ​നാം വി​ഡ​ി​യോ ഷെ​യ​ർ ചെ​യ്​​തി​രി​ക്കു​ന്ന​ത്.

Show Full Article
TAGS:sania mirza Anam Mirza india news malayalam news 
News Summary - Sania Mirza Teary-eyed in Sister Anam's Wedding -India News
Next Story