Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാനിയ മിർസ രേവന്ത് റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തി; 'തെലങ്കാനയിൽ മികച്ച കാര്യങ്ങൾക്കായി കാത്തിരിക്കുന്നു’വെന്ന് പ്രതികരണം

text_fields
bookmark_border
സാനിയ മിർസ രേവന്ത് റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തി; തെലങ്കാനയിൽ മികച്ച കാര്യങ്ങൾക്കായി കാത്തിരിക്കുന്നു’വെന്ന് പ്രതികരണം
cancel

ഹൈദരാബാദ്: ഇന്ത്യൻ ടെന്നിസിലെ പുതിയ ചുമതലക്ക് പിന്നാലെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തി മുൻ താരം സാനിയ മിർസ. കൂടിക്കാഴ്ചയുടെ ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച സാനിയ മുഖ്യമന്ത്രിക്ക് നന്ദിയും അറിയിച്ചു. തെലങ്കാനയിൽ കൂടുതൽ മികച്ച കാര്യങ്ങൾക്കായി കാത്തിരിക്കുന്നുവെന്നും സാനിയ കുറിച്ചു.

‘വളരെ സ്നേഹത്തോടെയും ഊഷ്മളതയോടെയും സ്വീകരിച്ചതിന് നന്ദി. തെലങ്കാനയിൽ കൂടുതൽ മികച്ച കാര്യങ്ങൾക്കായി കാത്തിരിക്കുന്നു’ എന്നായിരുന്നു സാനിയയുടെ കുറിപ്പ്.

ഇന്ത്യൻ ടെന്നിസിന്റെ ഭരണരംഗത്ത് പുതിയ ചുമതലയിലേക്ക് കടന്നിരിക്കുകയാണ് സാനിയ. ഓൾ ഇന്ത്യ ടെന്നിസ് അസോസിയേഷന്റെ (എ.ഐ.ടി.എ) ജനറൽ ബോഡിയിലേക്ക് മികച്ച നേട്ടങ്ങൾ കൈവരിച്ച കായികതാരങ്ങളുടെ പ്രതിനിധിയായാണ് സാനിയ തിരഞ്ഞെടുക്കപ്പെട്ടത്. മുൻ ഇന്ത്യൻ ടെന്നിസ് താരം മഹേഷ് ഭൂപതിയും ഇതേ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് ഇരുവരും അസോസിയേഷന്റെ 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലും ഇടം നേടി. തിരഞ്ഞെടുപ്പിൽ മഹേഷ് ഭൂപതിക്ക് 23 വോട്ടും സാനിയക്ക് 18 വോട്ടും ലഭിച്ചു.

ഇന്ത്യൻ ടെന്നിസിന്റെ വളർച്ചക്കായി തങ്ങളുടെ പ്രൊഫഷണൽ അനുഭവങ്ങൾ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് സാനിയ വ്യക്തമാക്കിയിരുന്നു. മികച്ച പരിശീലനം, ടൂർണമെന്റുകളിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ, ഫിറ്റ്നസ് പിന്തുണ, ആവശ്യമായ മാർഗനിർദേശം എന്നിവയിലൂടെ പുതിയ തലമുറയിലെ താരങ്ങളെ വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യവും അവർ ചൂണ്ടിക്കാട്ടി.

2023 ഫെബ്രുവരിയിലാണ് സാനിയ മിർസ പ്രൊഫഷണൽ ടെന്നിസിൽനിന്ന് വിരമിച്ചത്. വനിതാ ഡബിൾസിൽ ലോക ഒന്നാം നമ്പർ താരമായിരുന്ന സാനിയ ആറ് ഗ്രാൻഡ്സ്ലാം കിരീടങ്ങളും നേടിയിട്ടുണ്ട്. പ്രൊഫഷണൽ കരിയറിന് ശേഷം കായിക ഭരണരംഗത്തേക്ക് കൂടി ചുവടുവെക്കുന്ന സാനിയക്ക് തെലങ്കാന സർക്കാരിന്റെ പിന്തുണയും ഈ കൂടിക്കാഴ്ചയിലൂടെ വ്യക്തമാകുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sania Mirza meets CM Revanth Reddy, thanks him amid new AITA role
Next Story