പാകിസ്താൻകാരനെന്ന് ആരോപിച്ച് മലയാളിക്കെതിരെ സംഘ്പരിവാർ പ്രതിഷേധം
text_fieldsബംഗളൂരു: പാകിസ്താൻ സ്വദേശിയെന്നാരോപിച്ച് മലയാളി കച്ചവടക്കാരനും മുസ്ലിം ലീ ഗ് പ്രവർത്തകനുമായ യുവാവിനെതിരെ പ്രതിഷേധവുമായി സംഘ്പരിവാർ പ്രവർത്തകർ. കർണ ാടക രാമനഗര ബിഡദിയിലെ കച്ചവടക്കാരനായ കണ്ണൂർ പാനൂർ പാറാട് സ്വദേശി മുഹമ്മദ് അഫ ്സൽ പാറേങ്ങലിെൻറ (32) അറസ്റ്റ് ആവശ്യപ്പെട്ടാണ് ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർ ഞായറാഴ്ച ബിഡദി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചത്. രാവിലെ 11ഒാടെ ബിഡദി ടൗണിലെത്തിയ പ്രതിഷേധക്കാർ അഫ്സലിെൻറ ഉടമസ്ഥതയിലുള്ള കടകൾ ബലമായി അടപ്പിച്ചു. കടയിലുണ്ടായിരുന്ന സഹോദരൻ അജ്മലിനെ (23) മർദിക്കുകയും മറ്റു ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എല്ലാവരെയും പാകിസ്താനിലേക്ക് പറഞ്ഞയക്കുമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആക്രോശം.
മുസ്ലിം ലീഗ് പതാകക്കൊപ്പമുള്ള അഫ്സലിെൻറ ചിത്രങ്ങളും ഫേസ്ബുക്ക് പോസ്റ്റുകളും ആർ.എസ്.എസിെൻറ മാഗഡി മണ്ഡലം ഫേസ്ബുക്ക് ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചത്. പാകിസ്താനിൽ നിന്നാണ് ഇയാൾ വരുന്നതെന്നും കേരള മുസ്ലിമെന്നു പറഞ്ഞ് ബിഡദിയിൽ കച്ചവടം നടത്തുകയാണെന്നുമായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലെ ആരോപണം. പോസ്റ്റ് വേഗത്തിൽ പ്രചരിച്ചതോടെ അഫ്സൽ ഞായറാഴ്ച രാവിലെ തന്നെ ബിഡദി പൊലീസ് സ്റ്റേഷനിലെത്തി എസ്.െഎ ഭാസ്കറിന് പരാതി നൽകി.
മുസ്ലിം ലീഗ് കർണാടക സംസ്ഥാന സമിതിയംഗവും കെ.എം.സി.സി മൈസൂരു റോഡ്- ബിഡദി ഏരിയ ൈവെസ് പ്രസിഡൻറുമായ അഫ്സൽ സാമൂഹിക പ്രവർത്തകൻ കൂടിയാണ്. 35 വർഷം മുമ്പ് കച്ചവടവുമായി ബിഡദിയിലെത്തിയതാണ് അഫ്സലിെൻറ പിതാവ്. ബംഗളൂരു -ൈമസൂരു ൈഹവേയിലെ ബിഡദി ടൗണിൽ 12ഒാളം കടകൾ ഇവരുടേതായുണ്ട്.
ഞായറാഴ്ച നൂറിലേറെ വരുന്ന സംഘ്പരിവാർ പ്രവർത്തകർ ജയ് ശ്രീരാം വിളികളുമായി പ്രകടനമായെത്തി ഇവരുടെ മുഴുവൻ കടകളും അടപ്പിച്ചശേഷം െപാലീസ് സ്റ്റേഷൻ ഉപരോധിക്കുകയായിരുന്നു. ഉച്ചക്ക് രണ്ടുവരെ ഉപരോധം നീണ്ടു. സാമൂഹിക പ്രവർത്തകൻ കൂടിയായ അഫ്സൽ മലയാളികളുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് നിരന്തരം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടാറുള്ളതിനാൽ എസ്.െഎക്കും പരിചിതമുഖമാണ്. അഫ്സലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ബിഡദി കമ്മിറ്റി നൽകിയ പരാതി തള്ളിയ എസ്.െഎ, പിരിഞ്ഞുപോയില്ലെങ്കിൽ ലാത്തിച്ചാർജ് നടത്തുമെന്ന മുന്നറിയിപ്പ് നൽകി പ്രതിഷേധക്കാരെ വിരട്ടിവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
