ബംഗ്ലാദേശ് ന്യൂനപക്ഷവിരുദ്ധ അക്രമം: ബംഗാളിൽ സംഘ്പരിവാർ പ്രക്ഷോഭം
text_fieldsകൊൽക്കത്ത: ബംഗ്ലാദേശിൽ ന്യൂനപക്ഷവിരുദ്ധ അക്രമം നടക്കുന്നതിനെതിരെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ പലയിടത്തും സംഘ്പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം. ഹൗറയിൽ ബി.ജെ.പി പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ഹൗറ ബ്രിഡ്ജിനടുത്ത് എത്തും മുമ്പ് ബി.ജെ.പിക്കാരുടെ പ്രകടനം പൊലീസ് തടഞ്ഞതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ജനജീവിതം സ്തംഭിപ്പിക്കാൻ അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.
24 പർഗാനാസിലും മാൽഡയിലും കൂച് ബെഹാർ ജില്ലയിലും അതിർത്തിയിൽ ‘സനാതനി ഐക്യ പരിഷത്ത്’ നേതൃത്വത്തിൽ പ്രകടനം നടന്നു. പലയിടത്തും ബി.ജെ.പിയും അണിചേർന്നു. ബംഗ്ലാദേശിൽ മതനിന്ദ ആരോപിച്ച് ആൾക്കൂട്ടം ദിപു ചന്ദ്രദാസ് എന്ന യുവാവിനെ കൊന്നതോടെയാണ് ഇന്ത്യയിൽ പ്രക്ഷോഭം ശക്തമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

