Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാഗേൽ...

ബാഗേൽ വാക്​സിനെടു​ക്കാതെ പോസ്​ ചെയ്യുകയായിരുന്നുവെന്ന്​​ സംഘ്​പരിവാർ; തെളിവ്​ പുറത്തുവിട്ട്​ കോൺഗ്രസ്​

text_fields
bookmark_border
bhoopesh bhagel fake news
cancel

റായ്​പൂർ: ഛത്തീസ്​ഗഢ്​ മുഖ്യമന്ത്രി ഭൂപേഷ്​ ബാഗേൽ കോവിഡ്​ വാക്​സിൻ കുത്തിവെപ്പെടുക്കു​ന്ന ഒരു ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായി. ബാ​ഗേൽ വാക്​സിൻ എടുത്തില്ലെന്നും ചിത്രത്തിന്​ പോസ്​ ചെയ്യുക മാത്രമായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയയിരുന്നു സംഘ്​പരിവാർ പ്രൈാഫൈലുകൾ വ്യാജവാർത്ത പരത്തിയത്​.

വ്യാജപ്രചാരണം

ചി​ത്രത്തിൽ കുത്തിവെപ്പെടുക്കുന്ന സിറിഞ്ചി​െൻറ മൂടി ഒഴിവാക്കിയില്ലെന്ന്​ ചുണ്ടിക്കാട്ടിയായിരുന്നു പ്രചാരണം. 'സിറിഞ്ചി​െൻറ മൂടി ഒഴിവാക്കാതെ മുഖ്യമന്ത്രിക്ക്​ വാക്​സിൻ കുത്തിവെപ്പ്​ നൽകുന്ന പുതിയ രീതി ഛത്തീസ്​ഗഢിലെ കോൺഗ്രസ്​ സർക്കാർ കണ്ടെത്തി. രാഹുൽ ഗാന്ധിയായിരിക്കും ഈ ഉപായം മുഖ്യമന്ത്രിക്ക്​ പറഞ്ഞ്​ കൊടുത്ത്' -ഇതായിരുന്നു വൈറൽ ട്വീറ്റി​െൻറ ഉള്ളടക്കം​. സംഘ്​പരിവാർ ഐ.ടി സെൽ ഏറ്റെടുത്തതോടെ ചി​ത്രം ട്വിറ്ററിൽ ​വൈറലായി. ബി.ജെ.പിയുടെ ഡൽഹി വക്താവ്​ നീതു ദബാസ്​ അടക്കമുള്ളവർ ട്വീറ്റ്​ പങ്കുവെച്ചു.

വാസ്​തവം

മുഖ്യമന്ത്രി റായ്പൂരിലെ പണ്ഡിറ്റ്​ ജവഹർലാൽ നെഹ്​റു മെ​മ്മോറിയൽ മെഡിക്കൽ കോളജിൽ വെച്ച്​ കോവിഡ്​ വാക്​സിൻ സ്വീകരിച്ചതായി 'ആൾട്​ന്യൂസ്​' ഫാക്​ട്​ ചെക്ക്​ വിഭാഗം കണ്ടെത്തി.

മേയ്​ 27ന്​ ബാഗൽ വാക്​സിൻ രണ്ടാം ​​ഡോസ്​ സ്വീകരിക്കുന്നതി​െൻറ വാർത്ത 'ഹിന്ദി ഖബർ' എന്ന വെബ്​സൈറ്റ്​ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. റിപ്പോർട്ട്​ അനുസരിച്ച്​ മെഡിക്കൽ കോളജിലെ ദീപേശ്വരി ചന്ദ്രകാർ ആണ്​ മുഖ്യമന്ത്രിക്ക്​ വാക്​സിൻ നൽകിയത്​. മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥൻ അജയ്​ യാദവും ജില്ല കലക്​ടർ ഡോ. എസ്​. ഭാരതിദാസനും സ്​ഥത്തുണ്ടായിരുന്നു.

കോവിഡ്​ വാക്​സിൻ എടുക്കാൻ ജനങ്ങളോട്​ ആഹ്വാനം ചെയ്​ത്​ ബാഗൽ ചിത്രം പങ്കു​വൈക്കുകയും ചെയ്​തിരുന്നു. മാധ്യമങ്ങൾക്ക്​ നൽകാനായി എടുത്ത ചിത്രമാണ്​ വ്യാപകമായി വ്യാജ പ്രചാരണത്തിനായി സംഘപരിവാറുകാർ ഉപയോഗിച്ചത്​. വ്യാജ പ്രചാരണങ്ങൾക്ക്​ മറുപടിയായി മുഖ്യമന്ത്രി രണ്ടാം ഡോസ്​ സ്വീകരിക്കുന്നതി​െൻറ വിഡിയോ കോൺഗ്രസ്​ വക്താവ്​ ഇദ്​രീസ്​ ഗാന്ധി പുറത്തുവിട്ടു.

മുഖ്യമന്തി വാക്​സിൻ സ്വീകരിച്ചതായും മൂടി ഊരാത്ത സിറിഞ്ച്​ ഉപയോഗിച്ചുള്ള ചിത്രം മാധ്യമങ്ങൾക്ക്​ നൽകാനായി എടുത്തതാണെന്നും കലക്​ടർ ഭാരതീദാസൻ സ്​ഥിരീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chhattisgarhfake newsBhupesh Baghelcovid vaccine
News Summary - Sangh Parivar alleges Chhattisgarh CM didn't received covid vaccine Congress releases video evidence
Next Story