Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലക്ഷദ്വീപിലെ അറബിക്​...

ലക്ഷദ്വീപിലെ അറബിക്​ കോഴ്​സ്​ നിർത്തലാക്കൽ: സംഘ്​പരിവാർ അജണ്ടയെന്ന്​ സൂചന

text_fields
bookmark_border
college of education lakshadweep 19821
cancel
camera_alt

കവരത്തിയിലെ കാലിക്കറ്റ് സർവകലാശാല കേന്ദ്രം

കോഴിക്കോട്​: കാലിക്കറ്റ്​ സർവകലാശാലയുടെ ലക്ഷദ്വീപിലെ പഠനകേന്ദ്രങ്ങളിൽ പി.ജി കോഴ്​സുകൾ അവസാനിപ്പിക്കുന്നതി​‍െൻറ മറവിൽ ബി.എ അറബിക്​ കോഴ്​സും നിർത്തുന്നത്​ ഭരണകൂടത്തി​െൻറ രഹസ്യഅജണ്ടയെന്ന്​ സൂചന. എം.എ അറബിക്​, ഇംഗ്ലീഷ്​, പൊളിറ്റിക്​സ്​, എം.എസ്​സി അക്വാകൾചർ, എം.എസ്​സി മാത്​സ്​ എന്നീ പി.ജി കോഴ്​സുകളാണ്​ നിർത്തുന്നത്​. എന്നാൽ, ബി.എ അറബിക്കും ഈ പട്ടികയിലുൾപ്പെടുത്താൻ ലക്ഷദ്വീപ്​ ഭരണകൂടം തീ​രുമാനിക്കുകയായിരുന്നു. വിദ്യാർഥികൾ കുറവാണെന്നാണ്​ കോഴ്​സുകൾ നിർത്തലാക്കാൻ കാരണമായി ലക്ഷദ്വീപ്​ പറയുന്നത്​. എന്നാൽ, ബി.എ അറബിക്കിന്​ എല്ലാ കാലത്തും ആവശ്യത്തിന്​ വിദ്യാർഥികളുണ്ടാകാറുണ്ട്​. സംഘ്​പരിവാർ അജണ്ട പിന്തുടരുന്ന ഭരണകൂടത്തി​‍െൻറ നിർദേശം അനുസരിക്കുന്ന ഇടതുപക്ഷ സിൻഡിക്കേറ്റി​‍െൻറ നിലപാടും സംശയാസ്​പദമാണ്​.

ദ്വീപ്​ അഡ്​മിനിസ്​ട്രേറ്റർ പ്രഫുൽ പ​ട്ടേലി​‍െൻറ ജനദ്രോഹനയങ്ങൾക്കെതിരെ സംസ്​ഥാനത്ത്​ ശക്തമായ നിലപാടെടുത്ത പാർട്ടിയാണ്​ സി.പി.എം. പാർട്ടി അംഗങ്ങൾക്ക്​ മൃഗീയ ഭൂരിപക്ഷമുള്ളതാണ്​​ കാലിക്കറ്റ്​ സിൻഡിക്കേറ്റ്​. ലക്ഷദ്വീപി​‍െൻറ നിർദേശം തള്ളി, നിയമനടപടികൾ സ്വീകരിക്കാൻ സർവകലാശാല തയാറാവുന്നില്ല. പി.ജി കോഴ്​സുകൾ നിർത്ത​ുന്നതിന്​ സമ്മതം മൂളിയ സിൻഡിക്കേറ്റ്​, ബി.എ അറബിക്​ കോഴ്​സ്​ നിർത്തരുതെന്ന്​ ആവശ്യപ്പെടാൻ മാത്രമാണ്​ തീരുമാനിച്ചത്​.

അതേസമയം, കവരത്തിയിലെ ബി.എഡ്​ സെൻറർ മറ്റൊരു ദ്വീപിലേക്ക്​ മാറ്റുന്നതി​െനക്കുറിച്ച്​ സർവകലാശാല ​ പ്രതിനിധികൾ സന്ദർശനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്​. ചാൻസലർകൂടിയായ ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാനും മുഖ്യമന്ത്രി പിണറായി വിജയനും മുൻ സിൻഡിക്കേറ്റ്​ അംഗംകൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവുമടക്കം പ്രശ്​നത്തിൽ ഇടപെടുമെന്ന പ്രതീക്ഷയിലാണ്​ വിദ്യാർഥികൾ.

കഴിഞ്ഞ 15 വർഷമായി ലക്ഷദ്വീപിലെ വിദ്യാർഥികളുടെ ഉന്നതവിദ്യാഭ്യാസത്തിനുള്ള ആശ്രയമാണ്​ കവരത്തി, ആ​​േ​ന്ത്രാത്ത്​, കടമത്ത്​ എന്നീ ദ്വീപുകളിലെ​ സർവകലാശാലയുടെ കേന്ദ്രങ്ങൾ. പതിറ്റാണ്ടുകളായി ലക്ഷദ്വീപിലെ ഉന്നതവിദ്യാഭ്യാസ രംഗം കാലിക്കറ്റ്​ സർവകലാശാലയുമായി ബന്ധപ്പെട്ടുള്ളതാണെങ്കിലും ഭൂമിശാസ്​ത്രപരമായ അധികാരപരിധിയിൽ ദ്വീപ്​ ഉൾപ്പെട്ടിരുന്നില്ല. കോഴ്​സുകൾ നിർത്തലാക്കുന്ന നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട്​ മുസ്​ലിം ലീഗ് സിൻഡിക്കേറ്റ് അംഗങ്ങളായ എൻ.വി അബ്​ദുറഹ്മാനും ഡോ. റഷീദ് അഹമ്മദും കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർക്കും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കും കത്ത്​ നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:save lakshadweepLakshadweepArabic course
News Summary - Sangh Parivar agenda behind the abolition of Arabic course in Lakshadweep
Next Story