Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പി വിട്ട് സന്ദീപ് നായിക്; എൻ.സി.പിയിൽ ചേർന്നേക്കും

text_fields
bookmark_border
മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പി വിട്ട് സന്ദീപ് നായിക്; എൻ.സി.പിയിൽ ചേർന്നേക്കും
cancel

മുംബൈ: മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പി വിട്ട് നവി മുംബൈ ജില്ലാ പ്രസിഡന്റ് സന്ദീപ് നായിക്. പാർട്ടി സ്ഥാനാർഥി ഗണേഷ് നായിക്കിന്റെ മകനാണ് രാജിവെച്ച സന്ദീപ്. ശരത് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പിയിൽ സന്ദീപ് നായിക് ചേർന്നേക്കുമെന്നാണ് റിപ്പോർട്ട്.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബേലാപ്പൂർ മണ്ഡലത്തിൽ നിന്നും അദ്ദേഹം മത്സരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മനാദ മഹാത്രയാണ് ഇവിടെ ബി.ജെ.പി സ്ഥാനാർഥി. എക്സിലൂടെയാണ് രാജിവെച്ച വിവരം അദ്ദേഹം അറിയിച്ചത്. ബി.ജെ.പി നവി മുംബൈ ജില്ല പ്രസിഡന്റ് എന്ന പദവിയിൽ നിന്ന് താൻ രാജിവെക്കുകയാണെന്ന് എക്സിലെ കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.

ഇതിനൊപ്പം പാർട്ടിയുടെ അംഗത്വത്തിൽ നിന്നും രാജിവെക്കുകയാണ്. സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖർജി ബവൻകുലെക്ക് മുമ്പാകെ രാജിക്കത്ത് നൽകിയെന്നും ബി.ജെ.പി അർപ്പിച്ച വിശ്വാസത്തിന് നന്ദിയുണ്ടെന്നും അദ്ദേഹം എക്സിലെ കുറിപ്പിൽ വ്യക്തമാക്കി.

ഞായറാഴ്ച 99 പേരുടെ സ്ഥാനാർഥി പട്ടിക ബി.ജെ.പി പുറത്തിറക്കിയിരുന്നു. ഇതുപ്രകാരം ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നാഗ്പൂർ സൗത്ത്-വെസ്റ്റ് മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കാമാത്തി സീറ്റിൽ നിന്നാണ് മത്സരിക്കുന്നത്. ജാംനെറിൽ നിന്നും മത്സരിക്കുന്ന ഗിരീഷ് മഹാജൻ, ബല്ലാപൂരിൽ നിന്നും മത്സരിക്കുന്ന സുധിർ, ഭോകറിൽ നിന്നും മത്സരിക്കുന്ന അശോക് ചവാൻ എന്നിവരെല്ലാമാണ് ബി.ജെ.പിയുടെ പ്രധാന സ്ഥാനാർഥികൾ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sandeep Naik quits BJP all positions
Next Story