കേരളത്തിൽ സനാതന ധർമം അവശേഷിച്ചത് നാരായണ ഗുരു കാരണം -ഉപരാഷ്ട്രപതി
text_fieldsസി.പി. രാധാകൃഷ്ണൻ
ന്യൂഡൽഹി: ശ്രീനാരായണ ഗുരു കാരണമാണ് കേരളത്തിൽ സനാതന ധർമം അവശേഷിച്ചതെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. ശശി തരൂരിന്റെ ‘ശ്രീനാരായണ ഗുരുവിന്റെ ജീവിതവും പാഠങ്ങളും പൈതൃകവും’ പുസ്തകം പ്രകാശനംചെയ്തു സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.
ആഗോളതലത്തിൽ മാത്രമല്ല, നമ്മുടെ യുവാക്കൾക്കിടയിൽപോലും ശ്രീനാരായണ ഗുരുവിനെ കുറിച്ച് കൃത്യമായ ധാരണയില്ല. ഇത് നികത്തുന്നതാണ് മികച്ച എഴുത്തുകാരനായ ശശി തരൂരിന്റെ രചന. തരൂർ രാജ്യത്തിന്റെ സന്ദേശം ശക്തമായി ലോകത്തിന് മുന്നിൽ അവതരിപ്പിച്ച നേതാവാണ്. ഗുരുവിന്റെ ജീവിതം സാമൂഹിക നീതിക്കുള്ള റോഡ് മാപാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
നാരായണ ഗുരുവിനെ കേരളത്തിന് പുറത്ത് അധികം അറിയില്ല എന്നതാണ് ഇത്തരമൊരു രചനക്ക് തന്നെ പ്രേരിപ്പിച്ചതെന്ന് ശശി തരൂർ പറഞ്ഞു. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നത് അഖണ്ഡതക്കുംവേണ്ടിയുള്ള ആഹ്വാനമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

