Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Farmers Protest
cancel
Homechevron_rightNewschevron_rightIndiachevron_rightകർഷകർ ഇന്ന്​ സമ്പൂർണ...

കർഷകർ ഇന്ന്​ സമ്പൂർണ ക്രാന്തി ദിവസ് ആചരിക്കും; കാർഷിക നിയമങ്ങളുടെ പകർപ്പ്​ കത്തിക്കും​

text_fields
bookmark_border

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർ ശനിയാഴ്ച സമ്പൂർണ ക്രാന്തി ദിവസ്​ ആചരിക്കും. കഴിഞ്ഞവർഷം ജൂൺ അഞ്ചിനാണ്​ കേന്ദ്രസർക്കാർ മൂന്ന്​ കാർഷിക നിയമങ്ങൾ കൊണ്ടുവരുന്നതായും മറ്റു കാർഷിക നിയമങ്ങൾ ഒഴിവാക്കുന്നതുമായ ഓർഡിനൻസ്​ പുറ​ത്തിറക്കിയത്​. മൂന്ന്​ കാർഷിക നിയമങ്ങൾക്കെതിരെയും കർഷകരുടെ നേതൃത്വത്തിൽ ആറുമാസമായി ​ഡൽഹി അതിർത്തികളിൽ പ്രക്ഷോഭം തുടരുന്നു. നിയമങ്ങൾ പിൻവലിക്കുന്നതുവരെ പ്രക്ഷോഭം തുടരും' -സംയുക്ത കിസാൻ മോർച്ച പുറത്തിറക്കിയ പ്രസ്​താവനയിൽ പറയുന്നു.

കേന്ദ്രത്തിനെതിരായ പ്രതീകാത്മക പ്രതിഷേധമായി കർഷകർ ബി.ജെ.പി എം.എൽ.എമാരുടെയും എം.പിമാരുടെയും വീടുകൾക്ക്​ മുമ്പിൽ കാർഷിക നിയമങ്ങളുടെ പകർപ്പ്​ കത്തിക്കും.

'കേന്ദ്രസർക്കാറിനെതിരായ പ്രതീകാത്മക പ്രതിഷേധമായി കർഷകർ രാജ്യ​െമമ്പാടുമുള്ള ബി.ജെ.പി എം.എൽ.എമാരുടെയും എം.പിമാരുടെയും വീടിന്​ മുമ്പിൽ കാർഷിക നിയമങ്ങളുടെ പകർപ്പ്​ കത്തിക്കും' -ഭാരതീയ കിസാൻ യൂനിയൻ നേതാവ്​ ധർമേന്ദ്ര മാലിക്​ പറഞ്ഞു. ജില്ല​യിൽ ബി.ജെ.പി എം.എൽ.എയോ എം.പിയോ ഇല്ലെങ്കിൽ ജില്ല മജിസ്​​േ​ട്രറ്റിന്‍റെ ഓഫിസിന്​ മുമ്പിലാകും പ്രതിഷേധം.

കാർഷിക നിയമങ്ങൾ പിൻവലിക്കാതെ ഡൽഹിയിലെ അതിർത്തികളിൽനിന്ന്​ തങ്ങൾ മടങ്ങില്ലെന്ന്​ ബി.കെ.യു നേതാവ്​ രാകേഷ്​ ടികായത്ത്​ പറഞ്ഞു.

അതേസമയം, ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകരുടെ ടെന്‍റുകൾ അപ്രതീക്ഷിതമായെത്തിയ കനത്ത കാറ്റിലും മഴയിലും നിലംപൊത്തി. വെള്ളിയാഴ്ച ​ൈവകിട്ട്​ കനത്ത മഴയായിരുന്നു ഡൽഹിയിലും പരിസര പ്രദേശങ്ങളിലും.


കനത്ത കാറ്റിലും മഴയിലും നൂറോളം ടെന്‍റുകൾ തകർന്നതായി കർഷക നേതാവ്​ ഗുർമീത്​ മെഹ്​മ പറഞ്ഞു. 'കനത്ത കാറ്റിലും മഴയിലും ഏക​േദഹം നൂറോളം ടെന്‍റുകൾ തകർന്നു. പ്രതിഷേധക്കാൻ ട്രോളികൾക്കുള്ളിൽ ഇന്നലെ രാത്രി താമസിച്ചു. ഇന്ന്​ രാവിലെയോടെ ടെന്‍റ്​ പുനസ്​ഥാപിക്കും' -അ​േദ്ദഹം കൂട്ടിച്ചേർത്തു.

സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്​തുക്കളും നശിച്ചതായി മറ്റൊരു കർഷകനേതാവ്​ സർവർ സിങ്​ പന്ദേർ പറഞ്ഞു. ഡൽഹിയിലെ കനത്ത കാറ്റിൽ നിരവധി മരങ്ങൾ കടപുഴകിയിരുന്നു. ആളപായ​െമാന്നും റിപ്പോർട്ട്​ ചെയ്​തിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Samyukta Kisan MorchaSampoorna Kranti Diwas
News Summary - Samyukta Kisan Morcha to observe 'Sampoorna Kranti Diwas' today
Next Story