Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ട്രാക്​ടർ റാലിയ​ിലെ അക്രമം; രണ്ടു കർഷക നേതാക്കളെ സംയുക്ത കിസാൻ മോർച്ച​ പുറത്താക്കി
cancel
Homechevron_rightNewschevron_rightIndiachevron_rightട്രാക്​ടർ റാലിയ​ിലെ...

ട്രാക്​ടർ റാലിയ​ിലെ അക്രമം; രണ്ടു കർഷക നേതാക്കളെ സംയുക്ത കിസാൻ മോർച്ച​ പുറത്താക്കി

text_fields
bookmark_border

ന്യൂഡൽഹി: റിപബ്ലിക്​ ദിനത്തിലെ ട്രാക്​ടർ റാലിക്കിടെയുണ്ടായ അക്രമ സംഭവങ്ങളെ തുടർന്ന്​ സംയുക്ത കിസാൻ മോർച്ച​ രണ്ടു കർഷക സംഘടന നേതാക്കളെ പുറത്താക്കി. ആസാദ്​ കിസാൻ കമ്മിറ്റി പ്രസിഡന്‍റ്​ ഹർപാൽ സൻഖ, ഭാരതീയ കിസാൻ യൂനിയൻ (ക്രാന്തികാരി) നേതാവ്​ സുർജിത്​ സിങ്​ ഫുൽ എന്നിവരെയാണ്​ സസ്​പെൻഡ്​ ചെയ്​തത്​.

പൊലീസുകാരുമായുണ്ടാക്കിയ ധാരണ തെറ്റിച്ചതിനും മുൻകൂട്ടി നിശ്ചയിച്ച പാതയിൽനിന്ന്​ പരേഡ്​ വ്യതിചലിപ്പിച്ചതിനുമാണ്​ നടപടി.

അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട്​ കർഷക​ർക്കെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ കർഷക സംഘടന മൂന്നംഗ കമ്മിറ്റിയെ നിയമിച്ചിരുന്നു. ഇവരുടെ അന്വേഷണത്തിന്‍റെ അടിസ്​ഥാനത്തിലാണ്​ നടപടി.

ജനുവരി 26​ന്​ സംഘടിപ്പിച്ച ട്രാക്​ടർ റാലിക്കിടെ കർഷകരും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. മുൻകൂട്ടി നിശ്ചയിച്ച പാതകളിലൂടെ പരേഡ്​ നടത്താനായിരുന്നു സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം. എന്നാൽ പ്രക്ഷോഭസ്​ഥലങ്ങളിൽ വ്യാപക അക്രമ സംഭവങ്ങൾ അരങ്ങേറുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farmers Tractor RallySamyukt Kisan Morcha
News Summary - Samyukt Kisan Morcha suspends 2 farmer union leaders
Next Story