Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യ-പാക്​ സംഝോത...

ഇന്ത്യ-പാക്​ സംഝോത എക്​സ്​പ്രസ്​ ഞായറാഴ്​ച മുതൽ ഒാടിത്തുടങ്ങും

text_fields
bookmark_border
ഇന്ത്യ-പാക്​ സംഝോത എക്​സ്​പ്രസ്​ ഞായറാഴ്​ച മുതൽ ഒാടിത്തുടങ്ങും
cancel
camera_altRPF personnel conduct extraordinary security check on passengers travelling in Samjhauta Express.(file photo)

ലാഹോർ: അതിർത്തിയിലെ സംഘർഷത്തെ തുടർന്ന്​ റദ്ദാക്കിയ ഇന്ത്യ-പാക്​ സംഝോത എക്​സ്​പ്രസ്​ ട്രെയിൻ സർവീസ്​ ഞായറാഴ്​ച മുതൽ പുനഃരാരംഭിക്കുമെന്ന്​ റെയിൽവേ. ബാലാക്കോട്ട്​ ആക്രമണത്തി​​​െൻറയും വ്യോമാക്രമണങ്ങളുടെയും പശ്ചാത്തലത്തിൽ ഫെബ്രുവരി 28നാണ്​​ പാകിസ്​താനിൽ നിന്ന്​ ഇന്ത്യയിലേക്ക്​ സർവീസ്​ നടത്തുന്ന സംഝോത എക്​സ്​പ്രസ്​ ട്രെയിൻ ​പാക്​ സർക്കാർ റദ്ദാക്കിയത്​. ​

ദ്വൈവാര ട്രെയിനായി ലാ​ഹോർ മുതൽ അട്ടാരി വരെയാണ്​ സംഝോത എക്​പ്രസ്​ സർവീസ്​ നടത്തുന്നത്​. ഞായറാഴ്​ച ഡൽഹിയിൽ നിന്നും ട്രെയിൻ ഒാടിത്തുടങ്ങുമെന്ന്​ ​ഇന്ത്യൻ റെയിൽവേ അധികൃതർ അറിയിച്ചു. തിങ്കളാഴ്​ചയാണ്​ ട്രെയിൻ ലാഹോറിൽ എത്തുക. എന്നാൽ തിരിച്ച്​ സർവീസ്​ നടത്തുമോയെന്ന കാര്യം വ്യക്തമല്ല.

തിങ്കളാഴ്​ചയും വ്യാഴാഴ്​ചയുമാണ്​ സം​​ഝോത എക്​സ്​പ്രസ്​ സർവീസ്​ നടത്തുന്നത്​. ഇന്ത്യയും പാകിസ്​താനും തമ്മിൽ നിലവിലുള്ള പ്രശ്​നങ്ങൾ മുൻ നിർത്തി സുരക്ഷ പരിഗണിച്ച്​ ട്രെയിൻ ​ റദ്ദാക്കുന്നുവെന്നാണ്​ പാകിസ്​താൻ അറിയിച്ചത്​​. പാകിസ്​താൻ കസ്​റ്റഡിയിലായിരുന്ന വ്യോമസേന വിങ്​ കമാൻഡർ അഭിനന്ദൻ വർധമാനെ വിട്ടയച്ചതോടെ ഇന്ത്യയുടെ ഭാഗത്തുനിന്ന്​ ​സർവീസ്​ പുനഃരാരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. ഡൽഹി മുതൽ അട്ടാരി വരെ​ വൻ സുരക്ഷയോടെയാണ്​ ട്രെയിൻ സർവീസ്​ നടത്തുക.

1976 ജൂലൈ 22നാണ്​ ഇന്ത്യ- പാക്​ ട്രെയിൻ സർവീസ്​ ആരംഭിച്ചത്​. ഇരു രാജ്യങ്ങളും തമ്മിലുള്ള ഷിംല കരാർ പ്രകാരമായിരുന്നു ഇത്​. സം​​ഝോത എക്​സ്​പ്രസിന്​ ആറ്​ സ്ലീപ്പർ കോച്ചുകളും ഒരു ത്രീ ടയർ എ.സി കോച്ചുമാണുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LahoreSamjhauta ExpressAbhinandan VarthamanWagahAttari
News Summary - Samjhauta Express Services Restored- India news
Next Story