Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Bollywood Celebrities
cancel
Homechevron_rightNewschevron_rightIndiachevron_rightദീപിക പദുക്കോൺ, ശ്രദ്ധ...

ദീപിക പദുക്കോൺ, ശ്രദ്ധ കപൂർ, സാറാ അലി ഖാൻ, റിയ ച​ക്രവർത്തി... ബോളിവുഡ്​ സെലിബ്രിറ്റികളിൽനിന്ന്​ വാങ്കഡെ പണം തട്ടിയെന്ന്​

text_fields
bookmark_border

ന്യൂഡൽഹി: മഹാരാഷ്​ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ്​ മാലിക്ക്​ പുറത്തുവിട്ട നാർക്കോട്ടിക്​ കൺട്രോൾ ബ്യൂറോ ഉദ്യോഗസ്​ഥന്‍റെ കത്തിന്‍റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്​. നടൻ സുശാന്ത്​ സിങ്​ രജ്​പുത്തിന്‍റെ മരണത്തിന്​ പിന്നാലെ ബോളിവുഡിൽ അരങ്ങേറിയ ലഹരിവേട്ട കേസുമായി ബന്ധ​െപ്പട്ടാണ്​ പരാമർശം.

പേര്​ വെളിപ്പെടുത്താത്ത എൻ.സി.ബി ഉദ്യോഗസ്​ഥൻ അയച്ച കത്താണെന്ന്​ വ്യക്തമാക്കിയാണ്​ മാലിക്ക്​ വിവരങ്ങൾ പുറത്തുവിട്ടത്​. നാലുപേജാണ്​ കത്ത്​. ബോളിവുഡ്​ താരങ്ങളിൽനിന്ന്​ എൻ.സി.ബി മുംബൈ സോണൺ ഓഫിസർ സമീർ വാങ്കഡെ പണം തട്ടിയെന്നാണ്​ കത്തിലെ ആരോപണം.

സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരി കേസിന്‍റെ അന്വേഷണം എൻ.സി.ബി ഡയറക്​ടർ ജനറൽ ആയിരുന്ന രാകേഷ്​ അസ്​താന എസ്​.ഐ.ടി ചുമതലയുള്ള കമൽപ്രീത്​ സിങ് മൽഹോത്രക്ക്​ കൈമാറി. എൻ.സി.ബി ഡയറക്​ടറേറ്റ്​ ഓഫ്​ റവന്യൂ ഇൻറലിജൻസിൽനിന്ന്​ വാങ്കഡെയെ സോണൽ ഡയറക്​ടറായി നിയമിക്കുകയും ചെയ്​തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായുടെ നിർദേശ പ്രകാരമാണ്​ വാങ്കഡെക്ക്​ എൻ.സി.ബിയിൽ സോണൽ ഡയറക്​ടർ നിയമനം ലഭിച്ചതെന്നും കത്തിൽ പറയുന്നു.

ഇതിനുപിന്നാലെയാണ്​ ബോളിവുഡ്​ താരങ്ങളുമായി ബന്ധ​െപ്പട്ട മയക്കുമരുന്ന്​ കേസിൽ അന്വേഷണം തുടങ്ങുന്നതും പണം തട്ടുന്നതും. ബോളിവുഡ്​ താരങ്ങളായ ദീപിക പദുക്കോൺ, കരീഷ്​മ പ്രകാശ്​, ശ്രദ്ധ കപൂർ, സാറാ അലി ഖാൻ, രാകുൽ പ്രീത്​ സിങ്​, ഭാരതി സിങ്​, ഹർഷ്​ ലിംബാച്ചിയ, റിയ ച​ക്രവർത്തി, സൗവിക്​ ചക്രവർത്തി, അർജുൻ രാംപാൽ എന്നിവരിൽനിന്ന്​ പണം തട്ടി. ആയാസ്​ ഖാൻ എന്ന അഭിഭാഷകൻ മുഖേനയാണ്​ പണം തട്ടിയത്​. ആയാസ്​ സമീർ വാങ്കഡെയുടെ സുഹൃത്താണെന്നും ഇയാൾ യാതൊരു മുന്നറിയിപ്പോ തടസങ്ങളോ ഇല്ലാതെ എൻ.സി.ബി ഓഫിസ്​ സന്ദർശിക്കാറു​ണ്ടെന്നും കത്തിൽ പറയുന്നു.

ഒരു ബോളിവുഡ്​ താരത്തെ കേസുമായി ബന്ധപ്പെടു​ത്തു​േമ്പാൾ അഭിഭാഷകനായ ആയാസ്​ ഇടപെടും. കമൽപ്രീത്​ സിങ്​ മൽഹോത്രയും വാങ്കഡെയും പണത്തി​െന്‍റ പങ്ക്​ രാകേഷ്​ അസ്​താനക്ക്​ കൈമാറാറുണ്ടെന്നും കത്തിൽ പറയുന്നു. നിരവധി കേസുകൾ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്​.

ബോളിവുഡ്​ താരം ഷാരൂഖ്​ ഖാന്‍റെ മകൻ ആര്യൻ ഖാനെ ആഡംബര കപ്പലിലെ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് ​ചെയ്​തതിന്​ പിന്നാലെയാണ്​ ആരോപണങ്ങളുടെ തുടക്കം. കേസുമായി ബന്ധപ്പെട്ട്​ ഷാരൂഖ്​ ഖാനിൽനിന്നും പണം തട്ടാൻ വാങ്കഡെ ശ്രമിച്ചുവെന്നാണ് ആദ്യം ഉയർന്ന ആരോപണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bollywood celebritiesNawab MalikMumbai cruise drug caseSameer Wankhede
News Summary - Sameer Wankhede Collect Money From bollywood Celebrities Nawab Malik Disclose Letter
Next Story