Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒരേ ഫോ​ട്ടോ,...

ഒരേ ഫോ​ട്ടോ, വ്യത്യസ്​ത ​പേരുകൾ; രണ്ട്​ ആധാർ കാർഡുള്ളയാൾ പിടിയിൽ

text_fields
bookmark_border
ഒരേ ഫോ​ട്ടോ, വ്യത്യസ്​ത ​പേരുകൾ; രണ്ട്​ ആധാർ കാർഡുള്ളയാൾ പിടിയിൽ
cancel

ബറേലി: ഒരേ ഫോ​ട്ടോ പതിച്ച വ്യത്യസ്​ത പേരുകളിലുള്ള രണ്ട്​ ആധാർ കാർഡുകൾ കൈവശമുള്ളയാൾ വിമാനത്താവളത്തിൽ പിടിയിൽ. ബറേലി വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ കയറുന്നതിനിടെയാണ്​ ഒരാളിൽനിന്ന്​ രണ്ട്​ ആധാർ കാർഡുകൾ പിടിച്ചെടുത്തത്​.

രണ്ട്​ കാർഡുകളിലും പിടിയിലായ വ്യക്​തിയുടെ ഫോ​ട്ടോ തന്നെയാണുള്ളത്​. ഒരു കാർഡിൽ അഷ്​ഫാഖ്​ നവാബ്​ ശൈഖ്​ എന്നും മറ്റൊന്നിൽ അസ്​ലം ഇസ്​മായിൽ എന്നുമാണ്​ പേര്​. പിടിയിലായ ആളുടെ യഥാർഥ വിലാസം ഉറപ്പുവരുത്തേണ്ടതു​ണ്ടെന്ന്​ അധികൃതർ അറിയിച്ചു. വിമാനത്താവളത്തിൽ സംശയം തോന്നി തിരിച്ചറിയൽ കാർഡ്​ പരിശോധിച്ചപ്പോഴാണ്​ കൃത്രിമം കണ്ടെത്തിയത്​. കളവ്​, വ്യാജരേഖ ചമക്കൽ എന്നീ കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aadhaar card
News Summary - Same photo, different names; Two Aadhaar card holders arrested
Next Story