Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Sambit Patra
cancel
Homechevron_rightNewschevron_rightIndiachevron_rightടൂൾ കിറ്റ്​ വിവാദം;...

ടൂൾ കിറ്റ്​ വിവാദം; എഫ്​.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ രമൺ സിങ്ങും സംപിത്​ പത്രയും ഹൈകോടതിയിൽ

text_fields
bookmark_border

റായ്​പുർ: ടൂൾ കിറ്റ്​ കേസിൽ റായ്​പുർ പൊലീസ്​ രജിസ്റ്റർ ചെയ്​ത എഫ്​.ഐ.ആർ റദ്ദാക്കണമെന്നാവശ്യ​െപ്പട്ട്​ ഛത്തീസ്​ഗഡ്​ മുൻ മുഖ്യമന്ത്രി രമൺ സിങ്ങും ബി.ജെ.പി ദേശീയ വക്താവ്​ സംപിത്​ പത്രയും ബിലാസ്​പു​ർ ഹൈകോടതിയിൽ. ഇരുവർക്കുമെതിരെ കാൺപുർ പൊലീസ്​ തെറ്റായി എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്യുകയാ​യിരുന്നുവെന്ന്​ കൺസൽ വിവേക്​ ശർമ പറഞ്ഞു.

ഒരു പൊതു ഡൊമെയ്​ൻ അവതരിപ്പിച്ച ടൂൾ കിറ്റ്​ വിഷയത്തിൽ കമന്‍റ്​ ചെയ്യുക മാത്രമാണ്​ ഇരുവരും ചെയ്​തത്​. അതിനാൽ തന്നെ ഇരുവർക്കുമെതിരെ നിയമനടപടികളോ അന്വേഷണമോ ആയി മുന്നോട്ടുപോകാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കേസിൽ വാദം കേൾക്കാൻ ഇതുവരെ കോടതി തീയതി നിശ്ചയിച്ചിട്ടില്ല. കഴിഞ്ഞമാസമാണ്​ റായ്​പുർ പൊലീസ്​ പത്രക്കും രമൺ സിങ്ങിനുമെതിരെ കേസ്​ രജിസ്റ്റർ ചെയ്​തത്​. പൊതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കൽ, വ്യാജവാർത്തകൾ പ്രചരിപ്പിക്കൽ തുടങ്ങിയവ ചുമത്തിയാണ്​ കേസെടുത്തത്​.

രാജ്യത്തെയും പ്രധാനമന്ത്രിയെയും അവഹേളിക്കുന്നതിനായി കോൺഗ്രസ്​ ഒരു ടൂൾകിറ്റ്​ വികസിപ്പിച്ചുവെന്ന്​ ആരോപിച്ച്​ ചില രേഖകൾ സംപിത്​ പത്ര ട്വിറ്ററിൽ പങ്കുവെക്കുകയായിരുന്നു. ബി.ജെ.പി തന്നെ രേഖകൾ കെട്ടിച്ചമച്ചതാണെന്ന ആരോപണങ്ങൾ ഉയർന്നതോടെ ട്വിറ്റർ കൃത്രിമമായി ചമച്ചവയാണെന്ന ലേബൽ ഇവക്ക്​ നൽകി. തുടർന്ന്​ ഡൽഹി പൊലീസ്​ ട്വിറ്ററിന്‍റെ ഓഫിസിൽ അടക്കം പരിശോധന നടത്തിയിരുന്നു.

അതേസമയം കോൺഗ്രസിന്‍റെ പരാതിയിൽ സംപിത്​ പത്രക്കും രമൺ സിങ്ങിനുമെതിരെ ഛത്തീസ്​ഗഡ് പൊലീസ്​ കേസെടുക്കുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Raman SinghSambit PatraToolkit
News Summary - Sambit Patra, Raman Singh seek quashing of 'Toolkit' FIR against them
Next Story