Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസമസ്ത നൂറാം വാര്‍ഷിക...

സമസ്ത നൂറാം വാര്‍ഷിക ഉദ്ഘാടന സമ്മേളനം 28ന് ബംഗളൂരുവിൽ

text_fields
bookmark_border
samastha
cancel

ബം​ഗ​ളൂ​രു: സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ല്‍ ഉ​ല​മ നൂ​റാം വാ​ര്‍ഷി​ക ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച ബം​ഗ​ളൂ​രു പാ​ല​സ് ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 1926 ജൂ​ണ്‍ 26ന് ​രൂ​പം ന​ല്‍കി​യ സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ല്‍ ഉ​ല​മ ‘ആ​ദ​ര്‍ശ​വി​ശു​ദ്ധി​യോ​ടെ നൂ​റാം വാ​ര്‍ഷി​ക​ത്തി​ലേ​ക്ക്’ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യാ​ണ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

നൂ​റാം വാ​ര്‍ഷി​ക മ​ഹാ​സ​മ്മേ​ള​ന​ത്തി​ന്‍റെ തീ​യ​തി പ്ര​ഖ്യാ​പ​നം ബം​ഗ​ളൂ​രു​വി​ൽ ന​ട​ക്കും. സ​മ​സ്ത നാ​ഷ​ന​ൽ എ​ജു​ക്കേ​ഷ​ൻ കൗ​ൺ​സി​ലി​നു കീ​ഴി​ലെ വി​വി​ധ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി പ്ര​ഖ്യാ​പ​ന​വും സ​മ​സ്ത​യു​ടെ വി​വി​ധ പ​ദ്ധ​തി പ്ര​ഖ്യാ​പ​ന​വും ച​ട​ങ്ങി​ൽ ന​ട​ക്കും. സ​മ​സ്ത മു​ശാ​വ​റ​യു​ടെ കേ​ര​ള​ത്തി​നു പു​റ​ത്തെ ആ​ദ്യ യോ​ഗ​വും അ​ന്നേ ദി​വ​സം ബം​ഗ​ളൂ​രു​വി​ൽ ന​ട​ക്കും.

10ന് ​സ​മ്മേ​ള​ന​ന​ഗ​രി​യി​ല്‍ സ്വാ​ഗ​ത​സം​ഘം ജ​ന​റ​ല്‍ ക​ണ്‍വീ​ന​റും കോ​ഴി​ക്കോ​ട് ഖാ​ദി​യു​മാ​യ മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ള്‍ ജ​മ​ലു​ല്ലൈ​ലി പ​താ​ക ഉ​യ​ര്‍ത്തും. വൈ​കീ​ട്ട് അ​ഞ്ചി​ന് പൊ​തു​സ​മ്മേ​ള​നം ക​ര്‍ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SamasthaAnniversaryConference
News Summary - Samastha 100th Annual Inaugural Conference on 28th in Bengaluru
Next Story