‘ഇവർ യു.പിയിലെ കുറ്റവാളികൾ; ഇവരിൽനിന്ന് അകന്നുനിൽക്കുക’
text_fieldsലക്നോ: ഭരണത്തിെൻറ ഹുങ്കിൽ ബി.ജെ.പി ഇറക്കിയ വിവാദ ബാനറിന് മറുപടിയായി ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടി നേ താവിെൻറ മൂർച്ചയേറിയ പരസ്യബാനർ. പൗരത്വഭേദഗതി നിയമത്തിനെതിെര പ്രക്ഷോഭം നടത്തിയവരെ അക്രമകാരികളായി ചിത്രീക രിച്ച് അവരുടെ ഫോട്ടോസഹിതം യു.പി സർക്കാർ സ്ഥാപിച്ച പരസ്യബാനർ ൈഹക്കോടതിയും സുപ്രീംകോടതിയും വിമർശിച്ച ിട്ടും നീക്കം ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് ആളുകൾ സൂക്ഷിക്കേണ്ട കൊടും ക്രിമിനലുകൾ ഇവരാണെന്ന് ചൂണ്ടിക്കാട്ടി ബലാത്സംഗക്കേസ് പ്രതികളും മുൻ ബി.ജെ.പി നേതാക്കളുമായ കുൽദീപ് സെംഗാറിെൻറയും മുൻ കേന്ദ്ര മന്ത്രി ചിന്മയാനന്ദിെൻറയും പടങ്ങൾ സഹിതം സമാജ്വാദി ദേശീയ വക്താവ് ഐ.പി. സിങ് വിവാദ ബാനറിന് തൊട്ടരികെ മെറ്റാരു ബാനർ സ്ഥാപിച്ചത്.
ബലാത്സംഗ കേസുകളിലെ പ്രതികളായ സെംഗാറിെൻറയും ചിന്മയാനന്ദിെൻറയും ചിത്രമുള്ള കറുത്ത ബാനറിൽ ‘ഇവർ യു.പിയിലെ കുറ്റവാളികൾ; ഇവരിൽനിന്ന് അകന്നുനിൽക്കുക’ എന്ന് ഹിന്ദിയിൽ വലിയ തലക്കെട്ടിൽ എഴുതിയിട്ടുണ്ട്. ഇരുവർക്കുമെതിരായ കുറ്റങ്ങളും അതിൽ എഴുതിയിരുന്നു. േലാഹ്യ ജങ്ഷനിലാണ് വിവാദ ബാനറിന് തൊട്ടടുത്തായി ഐ.പി. സിങ് ബാനർ സ്ഥാപിച്ചത്. കോടതി പറഞ്ഞിട്ടും വിവാദ ബാനർ മാറ്റാൻ നടപടി സ്വീകരിക്കാതിരുന്ന യോഗി ആദിത്യനാഥ് സർക്കാറിെൻറ പൊലീസ് പേക്ഷ, സിങ്ങിെൻറ ബാനർ രാവിലെ തന്നെ അഴിച്ചുമാറ്റി.
‘പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭകരുടെ സ്വകാര്യത മാനിക്കാതിരുന്ന യോഗി സർക്കാർ ഹൈക്കോടതിയും സുപ്രീം കോടതിയും പറഞ്ഞിട്ടും വിവാദ ബാനർ നീക്കാൻ തയാറായിരുന്നില്ല. അതുകൊണ്ട് കോടതി കുറ്റക്കാരാണെന്ന് വിധിച്ച ചില ക്രിമിനലുകളുടെ ഫോട്ടോസഹിതം പൊതുജന താൽപര്യാർഥം ഞാനും ഒരു പോസ്റ്റർ സ്ഥാപിച്ചു. പെൺമക്കൾ ജാഗ്രതൈ..’-ഐ.പി. സിങ് ട്വിറ്ററിൽ കുറിച്ചു. പ്രമാദമായ ഉന്നാവ് ബലാത്സംഗ കേസിലെ പ്രതിയാണ് സെംഗാർ. യു.പിയിലെ ഷാജഹാൻപൂരിൽ നിയമ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ സെപ്റ്റംബറിലാണ് ചിന്മയാനന്ദ് അറസ്റ്റിലായത്. പൗരത്വ പ്രക്ഷോഭകർ പൊതുമുതൽ നശിപ്പിച്ചുവെന്ന് ആരോപിച്ചും നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടുമാണ് യോഗിയുടെ നിർദേശപ്രകാരം വിവാദ ബാനർ സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
