Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅലഹബാദ്​ കേന്ദ്ര...

അലഹബാദ്​ കേന്ദ്ര സർവകലാശാല യൂനിയൻ എ.ബി.വി.പിക്ക്​ നഷ്​ടമായി 

text_fields
bookmark_border
allahabad-university polls
cancel

ന്യൂ​ഡ​ൽ​ഹി: അ​ല​ഹ​ബാ​ദ് കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല യൂ​നി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക്ക്​ വ​ൻ തി​രി​ച്ച​ടി. സ​മാ​ജ്​​വാ​ദി പാ​ര്‍ട്ടി​യു​ടെ വി​ദ്യാ​ര്‍ഥി സം​ഘ​ട​ന​യാ​യ സ​മാ​ജ്​​വാ​ദി ഛാത്ര ​സ​ഭ (എ​സ്‌.​സി.​എ​സ്) എ.​ബി.​വി.​പി​യി​ൽ​നി​ന്ന്​ യൂ​നി​യ​ൻ പി​ടി​ച്ചെ​ടു​ത്തു. അ​ഞ്ചി​ൽ നാ​ലു സീ​റ്റും എ​സ്‌.​സി.​എ​സി​ന്​​ ല​ഭി​ച്ച​േ​പ്പാ​ൾ ര​ണ്ടു​വ​ർ​ഷ​മാ​യി യൂ​നി​യ​ൻ ഭ​രി​ച്ചി​രു​ന്ന എ.​ബി.​വി.​പി​ക്ക്​ ഒ​രു സീ​റ്റ്​ മാ​ത്ര​മാ​ണ്​ ല​ഭി​ച്ച​ത്.  

പ്ര​സി​ഡ​ൻ​റ്, വൈ​സ് പ്ര​സി​ഡ​ൻ​റ്, ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി, ക​ള്‍ച​റ​ല്‍ സെ​ക്ര​ട്ട​റി സ്​​ഥാ​ന​ങ്ങ​ളാ​ണ്​ എ​സ്‌.​സി.​എ​സി​ന്​ ല​ഭി​ച്ച​ത്. ജ​ന​റ​ൽ സെ​​ക്ര​ട്ട​റി സ്​​ഥാ​ന​​​ത്താ​ണ്​ എ.​ബി.​വി.​പി സ്​​ഥാ​നാ​ർ​ഥി​ ജ​യി​ച്ച​ത്. പ്ര​സി​ഡ​ൻ​റാ​യ എ​സ്.​സി.​എ​സി​​െൻറ അ​വ​നി​ഷ് കു​മാ​റി​ന്​ 3,226 വോ​ട്ടു​ക​ൾ ല​ഭി​ച്ച​പ്പോ​ൾ എ​തി​രാ​ളി എ.​ബി.​വി.​പി​യു​ടെ പ്രി​യ​ങ്ക സി​ങ്ങി​ന്​ 1,588 വോ​ട്ടു​ക​ള്‍ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. പ്രി​യ​ങ്ക സി​ങ്​ മൂ​ന്നാം സ്​​ഥാ​ന​ത്തേ​ക്ക്​ പി​ന്ത​ള്ള​പ്പെ​ടു​ക​യും ചെ​യ്​​തു. എ.​ബി.​വി.​പി​ക്ക്​ ല​ഭി​ച്ച ജ​ന​റ​ൽ സെ​ക്ര​ട്ട​റി ത​സ്​​തി​ക എ​സ്.​സി.​എ​സി​ന്​ ന​ഷ്​​ട​മാ​യ​ത്​ 62 വോ​ട്ടി​നാ​ണ്. 
2015ലെ ​യൂ​നി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ഞ്ചു സീ​റ്റു​ക​ളി​ല്‍ നാ​ലി​ലും വി​ജ​യി​ച്ച എ.​ബി.​വി.​പി​ക്ക്​ അ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ സ്ഥാ​നം മാ​ത്ര​മാ​ണ് ന​ഷ്​​ട​മാ​യ​ത്. ക​ഴി​ഞ്ഞ യൂ​നി​യ​നി​ൽ പ്ര​സി​ഡ​ൻ​റ്, ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി സ്ഥാ​ന​ങ്ങ​ളി​ല്‍ വി​ജ​യി​ച്ച് എ.​ബി.​വി.​പി യൂ​നി​യ​ൻ നി​ല​നി​ർ​ത്തി. 
എ​ൻ.​എ​സ്.​യു​വും ശ​ക്​​ത​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ഒ​റ്റ​സീ​റ്റി​ലും ജ​യി​ക്കാ​നാ​യി​ല്ല

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Samajwadi PartyAllahabad Universitymalayalam newsCampus PoliticsBJP
News Summary - Samajwadi Party Students Prise Allahabad University From BJP- India news
Next Story