പാർട്ടിയെ പിളർത്താൻ ഗൂഡാലോചന –മുലായം
text_fieldsലക്നൊ: പുറത്താക്കപ്പെട്ട ജനറൽ സെക്രട്ടറി രാം ഗോപാൽ യാദവ് പ്രതിപക്ഷവുമായി ഗൂഡാലോചന നടത്തി പാർട്ടിയെ പിളർത്താൻ ശ്രമിക്കുകയാണെന്ന് മുലായം ആരോപിച്ചു. ബുധനാഴ്ച ലക്നൊവിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രവർത്തകർ െഎക്യത്തോടെ നിൽക്കണം.
പാർട്ടിയെ പിളർത്താൻ ആരെയും അനുവദിക്കില്ലെന്നും പാർട്ടി ചിഹ്നം തേൻറതാണെന്നും മുലായംസിങ് യാദവ്. അടിയന്തരാവസ്ഥ കാലത്താണ് ഞാൻ ഇൗപാർട്ടി രൂപീകരിക്കുന്നത്. ഇതിനായി ധാരാളം കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടുണ്ട്. അന്ന് അഖിലേഷ് യാദവിന് അന്ന് രണ്ട് വയസാണ് പ്രായം.
മോേട്ടാർ സൈക്കിൾ ചിഹ്നത്തിൽ അഖില ഭാരതീയ സമാജ്വാദി പാർട്ടി എന്ന പേരിൽ ഒരു പുതിയ പാർട്ടി രുപീകരിക്കാനാണ് രാം ഗോപാൽ ശ്രമിക്കുന്നത്. സിബിെഎക്കെതിരെ അദ്ദേഹത്തെ സഹായിക്കാമെന്ന് ഞാൻ പറഞ്ഞതാണ്. പക്ഷേ പ്രതിപക്ഷ പാർട്ടികളുമായി ചേർന്ന് നമ്മുടെ പാർട്ടിയെ ദുർബലപ്പെടുത്താനാണ് രാം േഗാപാൽ യാദവ് ശ്രമിക്കുന്നത്.
അനുയായികൾക്ക് എന്നിൽ പൂർണ വിശ്വാസമുണ്ട്. നമ്മുടെ പാർട്ടി ചിഹ്നമോ പേരോ മാറ്റില്ല. എസ്.പിയിലെ കുറച്ചുപേർ മറ്റ് പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. നിങ്ങളെല്ലാവരും എന്നോടൊപ്പമുണ്ടെന്ന് ഉറപ്പു നൽകുക. എൻറെ പാർട്ടിയും ചിഹ്നവും സുരക്ഷിതമാണ്.
