Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎസ്​.പി രാജ്യസഭാംഗം...

എസ്​.പി രാജ്യസഭാംഗം നീരജ്​ ശേഖർ രാജിവെച്ചു; ബി.​െജ.പിയിൽ ചേരും

text_fields
bookmark_border
എസ്​.പി രാജ്യസഭാംഗം നീരജ്​ ശേഖർ രാജിവെച്ചു; ബി.​െജ.പിയിൽ ചേരും
cancel

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ചന്ദ്ര ശേഖറി​​െൻറ മകനും സമാജ്​വാദി പാർട്ടി നേതാവുമായ​ നീരജ്​ ​േശഖർ രാജ്യസഭാ അംഗ ത്വം രാജിവെച്ചു. ബി.ജെ.പിയിൽ ​ ചേരുന്നതിനാണ്​ നീരജ്​ രാജിവെച്ചത്​. കേന്ദ്രമന്ത്രി അനുരാഗ്​ താക്കൂറിനൊപ്പം എത്തിയാണ്​ രാജ്യസഭാ അധ്യക്ഷൻ എം.വെങ്കയ്യ നായിഡ​ുവിന്​ നീരജ്​ രാജിക്കത്ത്​ നൽകിയത്​.

2014 ലോക്​സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശേഖറിനെ എസ്​.പി രാജ്യസഭയിലേക്ക്​ അയക്കുകയായിരുന്നു. 2020ലാണ്​ അദ്ദേഹത്തിൻെറ കാലാവധി കഴിയുക.

‘ലോക്​സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും നീരജിന്​ എസ്​.പി രാജ്യസഭ സീറ്റ്​ നൽകി. ആ സ്ഥാനം രാജിവെക്കുന്നത്​ പാർട്ടിയോടുള്ള അവഹേളനമാണ്​. അദ്ദേഹം രാഷ്​ട്രീയ മൂല്യങ്ങളിൽ നിന്ന്​ വ്യതിചലിച്ചു’- പാർട്ടി വക്താവ്​ രജേന്ദ്ര ചൗധരി പ്രതികരിച്ചു.

നീരജ്​ ശേഖർ രണ്ട്​ തവണ ബല്ലിയ മണ്ഡലത്തിൽ നിന്നും എം.പിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്​. 2007ൽ സിറ്റിങ്​ എം.പിയായ ചന്ദ്രശേഖർ മരണപ്പെട്ടതോടെ നീരജ്​ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച്​ ജയിക്കുകയായിരുന്നു. 2009ലെ തെരഞ്ഞെടുപ്പിലും അദ്ദേഹം ബല്ലിയ മണ്ഡലം നിലനിർത്തി. 2014ൽ തോൽവി നേരിട്ട നീരജ്​ ശേഖറിന്​ എസ്​.പി രാജ്യസഭ സീറ്റ്​ നൽകുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Samajwadi PartyRajya Sabhaindia newsNeeraj Shekhar
News Summary - Samajwadi Party leader Neeraj Shekhar who has resigned as Rajya Sabha member- India news
Next Story