Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കനൗജിൽ അഖിലേഷ് ഇല്ല, ലാലുവിന്റെ മരുമകൻ തേജ് പ്രതാപ് സിങ് യാദവ് സ്ഥാനാർഥി

text_fields
bookmark_border
Tej Pratap Yadav
cancel

ലഖ്നോ: പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഉത്തർപ്രദേശിലെ കനൗജ് മണ്ഡലത്തിൽ സമാജ്‌വാദി പാർട്ടി തേജ് പ്രതാപ് സിങ് യാദവിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു.

ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മരുമകനായ തേജ് പ്രതാപ് യാദവ് 2014ൽ മെയിൻപുരിയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മുലായം സിങ് യാദവിന്റെ സഹോദരൻ രൺവീർ സിങ്ങിന്റെ ചെറുമകനുമാണ് തേജ് പ്രതാപ്.

2019ൽ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവ് കനൗജിൽ മത്സരിച്ചെങ്കിലും ബി.ജെ.പിയുടെ സുബ്രത് പഥക്കിനോട് 12,353 വോട്ടിന് പരാജയപ്പെട്ടു. ബല്ലിയ സീറ്റിൽ സനാതൻ പാണ്ഡെയെയും എസ്.പി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Samajwadi Party Fields Lalu Yadav's Son-In-Law Tej Pratap From Kannauj
Next Story