സിഖ് കൂട്ടക്കൊല: പിത്രോഡയുടെ പരാമർശത്തിനെതിരെ രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: 1984ലെ സിഖ് കൂട്ടക്കൊലയെ കുറിച്ചുള്ള ഒാവർസീസ് കോൺഗ്രസ് അധ്യക്ഷൻ സാം പി ത്രോഡയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും രംഗത്തെത്തി. പരാമാർശം പരിധി ലംഘിക്കുന്നത ാണെന്നും പിത്രോഡ മാപ്പുപറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു. സിഖ് കൂട്ടക്കൊല ഏറെ വേദനിപ്പിക്കുന്ന ചരിത്രമാണ െന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിത്രോഡയുടെ അഭിപ്രായത്തെ കോൺഗ്രസ് നേരത്തേ തള്ളിയിരുന്നു. വ്യക്തികളുടെ അഭിപ്രായങ്ങൾ കോൺഗ്രസിെൻറ നിലപാടുകളല്ലെന്നായിരുന്നു കോണ്ഗ്രസ് പ്രതികരിച്ചത്.
അതേസമയം, കോണ്ഗ്രസ് നേതൃത്വം തള്ളിയതോടെ 1984ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചു നടത്തിയ പരാമര്ശത്തിൽ ഖേദം പ്രകടിപ്പിച്ച് സാം പിത്രോഡ രംഗത്തെത്തി.അഭിപ്രായം തെറ്റായി അവതരിപ്പിക്കപ്പെട്ടതിൽ ഖേദം പ്രകടിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. നിരവധി വിഷയങ്ങൾ വേറെ ചർച്ചചെയ്യാനുണ്ടെന്നാണ് പറഞ്ഞത്. 1984ൽ നടന്നത് അങ്ങനെ സംഭവിച്ചുവെന്നായിരുന്നു അദ്ദേഹത്തിെൻറ വിവാദ പരാമർശം.
1984ലെ കൂട്ടക്കൊലയെ തുടർന്ന് സിഖ് സഹോദരങ്ങൾക്കുണ്ടായ വേദന നന്നായി അറിയാം. എന്നാൽ, ഇപ്പോൾ മോദി സർക്കാർ അഞ്ചു വർഷം എന്തു ചെയ്തു എന്ന കാര്യമാണ് തെരഞ്ഞെടുപ്പിലെ പ്രധാനവിഷയം. കളവുകൾ പ്രചരിപ്പിച്ചാണ് ബി.ജെ.പി കോൺഗ്രസിനെ ആക്രമിക്കുന്നത് -പിത്രോഡ കുറ്റപ്പെടുത്തി.
പരാമർശവുമായി ബന്ധപ്പെട്ട വിവാദത്തിൽ എരിതീയിൽ എണ്ണ പകർന്ന് ബി.ജെ.പിയും എൻ.ഡി.എ നേതാക്കളും രംഗത്തെത്തിയിരുന്നു. സാം പിത്രോഡയുടെ ഗാന്ധി കുടുംബവുമായുള്ള അടുപ്പവും രാജീവ് ഗാന്ധിയുമായുള്ള ബന്ധവുമെല്ലാം ചൂണ്ടിക്കാട്ടിപ്രധാനമന്ത്രി മോദി, ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ, കേന്ദ്ര മന്ത്രി അരുൺ ജയ്റ്റ്ലി തുടങ്ങി ബി.ജെ.പി നേതാക്കൾ രംഗത്തെത്തി. അവഹേളനത്തിന് സോണിയയും രാഹുലും രാജ്യത്തോട് മാപ്പുപറയണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. അകാലിദൾ നേതാവ് സുഖ്ഭിർ സിങ് ബാദലും കേന്ദ്ര മന്ത്രിയുമായ ഹർസിമ്രത് കൗറും പരാമർശം സിഖ് സമുദായത്തിന് അപമാനകരമെന്ന് പ്രതികരിച്ചു.
ആയിരക്കണക്കിനു സിഖുകാരെയാണ് വീടുകളിൽനിന്നു പുറത്തേക്കു വലിച്ചിഴച്ചു കൊലപ്പെടുത്തിയത്. അതിനെയാണ് കോൺഗ്രസ് നിസ്സാരവത്കരിച്ചതെന്നു മോദി ആരോപിച്ചു. അതിന് പുറമെ, ഡൽഹിയിലെ ബി.ജെ.പി വക്താവ് േതജീന്ദർ സിങ് സാം പിത്രോഡക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെൻറ് സ്ട്രീറ്റ് പൊലീസിനെ സമീപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
