Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലതാ മങ്കേഷ്‌കറിന്‍റെ സ്മരണയിൽ 'ലഗ് ജാ ഗലേ' പാടി വികാരാധീനനായി സൽമാന്‍ ഖാന്‍

text_fields
bookmark_border
ലതാ മങ്കേഷ്‌കറിന്‍റെ സ്മരണയിൽ ലഗ് ജാ ഗലേ പാടി വികാരാധീനനായി സൽമാന്‍ ഖാന്‍
cancel

അടുത്തിടെ അന്തരിച്ച ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിന് സംഗീതത്തിലൂടെ ആദരാഞ്ജലിയർപ്പിച്ച് ബോളിവുഡ് നടന്‍ സൽമാന്‍ ഖാന്‍. ലതാ മങ്കേഷ്‌കറിന്‍റെ അവിസ്മരണീയ ഗാനങ്ങളിൽ ഒന്നായ 'ലഗ് ജാ ഗലേ' ഗാനം സൽമാന്‍ ഖാന്‍ ആലപിക്കുന്ന വീഡിയോ താരം തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. ലതാജിയെപ്പോലെ ഒരാൾ ഇതുവരെ ഉണ്ടായിട്ടില്ലെന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോക്ക് വലിയ പ്രചാരമാണ് സമൂഹമാധ്യമങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. മുപ്പത്തഞ്ച് ല‍ക്ഷത്തിലധികം ആളുകൾ ഇതുവരെ വിഡിയോ കണ്ടിട്ടുണ്ട്.

ഇന്ത്യയുടെ വാനമ്പാടി' എന്നറിയപ്പെടുന്ന ലതാ മങ്കേഷ്‌കർ ഹിന്ദി, മറാത്തി, ബംഗാളി, തുടങ്ങിയ നിരവധി ഭാഷകളിൽ പാടിയിട്ടുണ്ട്. ഭാരതരത്‌ന, പത്മവിഭൂഷൺ, പത്മഭൂഷൺ, ദാദാസാഹിബ് ഫാൽക്കെ തുടങ്ങിയ നിരവധി ദേശീയ, ഫിലിംഫെയർ പുരസ്ക്കാരങ്ങൾ മങ്കേഷ്‌കറിന് ലഭിച്ചിട്ടുണ്ട്. മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽവെച്ച് ഫെബ്രുവരി ആറിനാണ് കോവിഡ് രൂക്ഷമായതിനെ തുടർന്ന് ലതാ മങ്കേഷ്‌കർ മരണപ്പെടുന്നത്.

ഷാരൂഖ് ഖാൻ, അമീർ ഖാൻ, ശ്രദ്ധ കപൂർ, അമിതാഭ് ബച്ചൻ, ശ്വേത ബച്ചൻ നന്ദ, അനുപം ഖേർ, മധുർ ഭണ്ഡാർക്കർ, സഞ്ജയ് ലീല ബൻസാലി എന്നിവരുൾപ്പെടെ നിരവധി ബോളിവുഡ് സിനിമാ താരങ്ങൾ ലതാ മങ്കേഷ്‌കറിന്‍റെ അനുസ്മരണ ചടങ്ങിൽ നേരിട്ടെത്തി ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു.

സൽമാൻ ഖാന്‍റെ ടൈഗർ 3 സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് ആരംഭിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Salman Khan Sings Lag Jaa Gale: An Emotional Tribute To Late Singer Lata Mangeshkar
Next Story