Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക​ടു​വ​ത്തോ​ല്‍...

ക​ടു​വ​ത്തോ​ല്‍ വി​ൽ​പ​ന: യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട്​ പൊ​ലീ​സു​കാ​ർ

text_fields
bookmark_border
karnataka police
cancel

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ല്‍ ക​ടു​വ​ത്തോ​ല്‍ വി​ല്‍പ​ന ന​ട​ത്തി​യ യു​വാ​വി​നെ ര​ണ്ടു പൊ​ലീ​സു​കാ​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കു​ടും​ബാം​ഗ​ങ്ങ​ളോ​ട് 40 ല​ക്ഷം രൂ​പ മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ടു. മാ​റ​ത്ത​ഹ​ള്ളി സ്റ്റേ​ഷ​നി​ലെ സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ രം​ഗേ​ഷ്, ഹെ​ഡ് കോ​ണ്‍സ്റ്റ​ബി​ള്‍ ഹ​രീ​ഷ് എ​ന്നി​വ​രാ​ണ് രാ​മ​ഞ്ജ​നേ​യ എ​ന്ന​യാ​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ല്‍ ഹെ​ഡ് കോ​ണ്‍സ്റ്റ​ബി​ള്‍ ഹ​രീ​ഷി​നെ​യും ഇ​വ​രെ സ​ഹാ​യി​ച്ച ഷാ​ബി​ര്‍, സാ​ക്കി​ര്‍ എ​ന്നി​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​താ​യി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ സി.​എ​ച്ച്. പ്ര​താ​പ് റെ​ഡ്ഡി പ​റ​ഞ്ഞു.ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് ക​ടു​വ​യു​ടെ തോ​ലും ന​ഖ​വും വി​ല്‍പ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന രാ​മ​ഞ്ജ​നേ​യ​യെ പി​ടി​കൂ​ടി​യ​ത്.

എ​ന്നാ​ല്‍, കേ​സെ​ടു​ക്കാ​തെ രം​ഗേ​ഷും ഹ​രീ​ഷും യു​വാ​വി​നെ വി​ജ​ന​മാ​യ സ്ഥ​ല​ത്തു കൊ​ണ്ടു​പോ​യി യു​വാ​വി​ന്‍റെ കു​ടും​ബ​ത്തെ വി​ളി​ച്ച് മോ​ച​ന​ദ്ര​വ്യ​മാ​യി 40 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു. പ​ണം ത​ന്നി​ല്ലെ​ങ്കി​ല്‍ ജ​യി​ലി​ല്‍ അ​ട​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഇ​തേ​ത്തു​ട​ര്‍ന്ന് കു​ടും​ബാം​ഗ​ങ്ങ​ള്‍ ബം​ഗ​ളൂ​രു പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പൊ​ലീ​സു​കാ​രാ​യ രം​ഗേ​ഷും ഹ​രീ​ഷു​മാ​ണ് പി​ന്നി​ലെ​ന്ന് മ​ന​സ്സി​ലാ​യ​ത്. സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ രം​ഗേ​ഷി​നാ​യി തി​ര​ച്ചി​ല്‍ ആ​രം​ഭി​ച്ച​താ​യും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newskarnataka police
News Summary - Sale of tiger skin: Kidnapped, ransom demanded Police officers
Next Story