തെരഞ്ഞെടുപ്പ് വിജയത്തിൽ നന്ദിയറിക്കാൻ ബലാൽസംഗ കേസിലെ പ്രതിയെ സന്ദർശിച്ച് സാക്ഷി മഹാരാജ്
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പ് വിജയത്തിൻെറ നന്ദിയറിയിക്കാനായി ബലാൽസംഗ കേസിലെ പ്രതിയെ ജയിലിൽ സന്ദർശിച്ച് സാക്ഷി മഹാരാജ് എം.പി. ബി.ജെ.പി നേതാവും ഉന്നാവോ ബലാൽസംഗ കേസിലെ പ്രതിയുമായ കുൽദീപ് സിങ് സെങ്ങാറിനെയാണ് സാക്ഷി മഹാര ാജ് ജയിലിലെത്തി സന്ദർശിച്ചത്.
സെങ്ങാർ ദീർഘകാലമായി ജയിലിലാണ്. ബി.ജെ.പിയുടെ പ്രശ്സതനായ എം.എ.എമാരിലൊരാളാണ് അദ്ദേഹം. തെരഞ്ഞെടുപ്പിന് ശേഷം നന്ദിയറിയിക്കാനാണ് അദ്ദേഹത്തെ കാണാനെത്തിയതെന്നും സാക്ഷി മഹാരാജ് പറഞ്ഞു.
ഐ.പി.സി സെക്ഷൻ 120ബി, 363,366,376(1),506 വകുപ്പുകൾ പ്രകാരമാണ് സി.ബി.ഐ സെങ്ങാറിനെതിരെ കേസെടുത്തിരിക്കുന്നത്. ഇതിന് പുറമേ പോക്സോ ആക്ടിലെ വകുപ്പുകളും ചേർത്തിട്ടുണ്ട്. ജോലി വാഗ്ദാനം ചെയ്ത് എം.എൽ.എ വസതിയിൽവെച്ച് പീഡിപ്പിച്ചുവെന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എം.എ.എക്കെതിരെ കേസെടുത്തത്.
