Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസാ​കി​ർ നാ​യി​കി​െൻറ...

സാ​കി​ർ നാ​യി​കി​െൻറ ഹ​ര​ജി ഡ​ൽ​ഹി ഹൈ​കോ​ട​തി ത​ള്ളി

text_fields
bookmark_border
സാ​കി​ർ നാ​യി​കി​െൻറ ഹ​ര​ജി ഡ​ൽ​ഹി ഹൈ​കോ​ട​തി ത​ള്ളി
cancel

ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ പ​ണ്ഡി​ത​നും മ​ത​പ്ര​ബോ​ധ​ക​നു​മാ​യ സാ​കി​ർ നാ​യി​ക്​ അ​ധ്യ​ക്ഷ​നാ​യ ഇ​സ്​​ലാ​മി​ക്​ റി​സ​ർ​ച്​ ഫൗ​ണ്ടേ​ഷ​​നെ (​െഎ.​ആ​ർ.​എ​ഫ്​) ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​രോ​ധി​ച്ച​തി​നെ​തി​രെ ന​ൽ​കി​യ ഹ​ര​ജി ഡ​ൽ​ഹി ഹൈ​കോ​ട​തി ത​ള്ളി. ​നി​രോ​ധ​നം ധി​റു​തി പി​ടി​ച്ച​തും അ​ന്യാ​യ​വു​മാ​ണെ​ന്ന്​ കാ​ണി​ച്ച്​ സാ​കി​ർ നാ​യി​ക്​ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ ത​ള്ളി​യ​ത്​. വി​ല​ക്കേ​ർ​പ്പെ​ടു​ത്താ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​​െൻറ കൈ​വ​ശം മ​തി​യാ​യ രേ​ഖ​ക​ളു​ണ്ടെ​ന്ന്​ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

​ന​വം​ബ​ർ 15നാ​ണ്​ ​െഎ.​ആ​ർ.​എ​ഫി​​​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക്​ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​രോ​ധി​ച്ച​ത്​. ഭീ​ക​ര​വി​രു​ദ്ധ നി​യ​മം അ​നു​സ​രി​ച്ച്​ സം​ഘ​ട​ന നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും സാ​കി​ർ നാ​യി​ക്​ പ്ര​കോ​പ​ന​പ​ര​മാ​യി പ്ര​ഭാ​ഷ​ണം ന​ട​ത്തി​യെ​ന്നും കാ​ണി​ച്ചാ​യി​രു​ന്നു ന​ട​പ​ടി. ന​വം​ബ​ർ 19ന്​ ​ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി മും​ബൈ​യി​ലെ സം​ഘ​ട​ന​യു​ടെ ആ​സ്​​ഥാ​ന​ത്ത്​ റെ​യ്​​ഡും ന​ട​ത്തി​യി​രു​ന്നു.  

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:courtzakir naik
News Summary - Sakir Naik
Next Story