വിധിക്കെതിരെ സജ്ജന്‍ കുമാര്‍ സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: 1984ലെ സിഖ് കൂട്ടക്കൊല കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മുന്‍ കോണ്‍ഗ്രസ് എം.പി സജ്ജന്‍ കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഇന്ദിര ഗാന്ധി വധത്തെ തുടർന്ന് 1984 നവംബര്‍ ഒന്ന്, രണ്ട് തീയതികളിൽ ഡല്‍ഹിയിലെ രാജ് നഗറിലുള്ള പാലം കോളനിയിലെ ഒരു സിഖ് കുടുംബത്തിലെ അഞ്ചു പേരെ കൊലപ്പെടുത്തുകയും ഗുരുദ്വാരക്ക് തീയിടുകയും ചെയ്െതന്ന കേസിലാണ് ഡല്‍ഹി ഹൈകോടതി സജ്ജന്‍ കുമാറിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
മുതിർന്ന അഭിഭാഷകനായ എച്ച്.എസ്. ഫൂല്‍ക്ക മുഖേനയാണ് സജ്ജൻ കുമാർ സുപ്രീംകോടതിയിയെ സമീപിച്ചത്. അതിനിടെ ഇരകളുടെ ബന്ധുക്കളും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം കീഴടങ്ങാന്‍ ഒരു മാസത്തെ അധികസമയം നല്‍കണമെന്ന് ആവശ്യപ്പെട്ട് സജ്ജന്‍ കുമാര്‍ നൽകിയ ഹരജി ഹൈകോടതി തള്ളിയിരുന്നു.
