േപരിലെ സദ്ദാം കാരണം 40 തവണ േജാലി നിരസിക്കപ്പെട്ട് എൻജിനീയറിങ് ബിരുദധാരി
text_fieldsജംഷദ്പൂർ: ഇറാഖിെൻറ പ്രസിഡൻറായിരുന്ന സദ്ദാം ഹുസൈനുമായി ജംഷദ്പൂരുകാരൻ സദ്ദാം ഹുസൈൻ എന്ന എൻജിനീയറിങ് ബിരുദധാരിക്ക് യാതൊരു ബന്ധവുമില്ല. പേരിലെ സാമ്യം മാത്രം. കാൽ നൂറ്റാണ്ട് മുമ്പ് സാക്ഷാൽ സദ്ദാം ഹുസൈനോടുള്ള ആരാധന മൂത്ത് മുത്തച്ഛൻ ഒപ്പിച്ച പണിയാണ് പേരക്കുട്ടിക്കിട്ട സദ്ദാം ഹുസൈൻ എന്ന പേര്. അതിത്ര പാരയാകുമെന്ന് പേരിട്ട മുത്തച്ഛൻ പോലും ഒാർത്തിട്ടുണ്ടാവില്ല.
തമിഴ്നാട്ടിലെ നൂറുൽ ഇസ്ലാം സർവകലാശാലയിൽനിന്ന് എൻജിനീയറിങ് ബിരുദം നേടി ജോലിതേടിയിറങ്ങിയപ്പോഴാണ് തെൻറ പേര് വെറുമൊരു പേരല്ലെന്ന് സദ്ദാം തിരിച്ചറിഞ്ഞത്. ജോലി തേടിയെത്തിയ കമ്പനികൾ ആദ്യമൊക്കെ ഒന്നും പറയാതെ സദ്ദാമിനെ മടക്കിയയച്ചു. കൂടെ പഠിച്ചവരെല്ലാം നല്ല നല്ല കമ്പനികളിൽ ജോലി കിട്ടി ലോകത്തിെൻറ നാനാ ഭാഗത്തേക്കും പറന്നപ്പോൾ തെൻറ ബാച്ചിലെ രണ്ടാം റാങ്കുകാരനായ ഇൗ യുവാവ് മാത്രം ജോലി തേടി അലച്ചിലിലായിരുന്നു. ഒടുവിൽ ‘വില്ലൻ’ ആരെന്ന് പിടികിട്ടി. സാക്ഷാൽ സദ്ദാം ഹുസൈൻ തന്നെ. ആ ഒരൊറ്റ പേരു കാരണം ബഹുരാഷ്ട്ര കമ്പനികൾ ആദ്യം തന്നെ അയാളുടെ പേരുവെട്ടി. 40 തവണയാണ് പല കമ്പനികളായി സദ്ദാമിെൻറ പേര് വെട്ടിയത്. ഒരു കമ്പനിയുടെ എച്ച്.ആർ മാനേജർ കാര്യം നേരേ ചൊവ്വേ തുറന്നുപറഞ്ഞു. ‘ലോകമറിയുന്ന താരമായ ഷാരൂഖ് ഖാൻ പോലും വിമാനത്താവളത്തിൽ പേരിെൻറ േപരിൽ കുടുങ്ങുേമ്പാൾ ഇൗ പേരുമായി നീ പോയാൽ പെട്ടതു തന്നെ’.
മുത്തച്ഛനോടുള്ള സ്നേഹം മാറ്റിവെച്ച് ഒടുവിൽ തെൻറ പേരിെൻറ ‘കളങ്കം’ മായ്ക്കാൻ സദ്ദാം തീരുമാനിച്ചു. പേര് മാറ്റുക. അങ്ങെന, നിയമപരമായി ‘സദ്ദാം ഹുസൈൻ’ സാജിദ് ആയി മാറി. പാസ്പോർട്ടിലും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിലും ഡ്രൈവിങ് ലൈസൻസിലും പേരു മാറ്റുകയും ചെയ്തു. പക്ഷേ, കഷ്ടകാലം അവിടം കൊണ്ടും തീർന്നില്ല. വീണ്ടും ജോലി തേടി ചെന്ന കമ്പനികൾ വിദ്യാഭ്യാസ സർട്ടിഫിക്കറ്റിലെ പഴയ പേരു കണ്ട് ‘ഞെട്ടി’. 10, 12 ക്ലാസുകളിലെ സർട്ടിഫിക്കറ്റുകളിലെ പേരിൽ മാറ്റം വരുത്താത്തതിനാൽ എൻജിനീയറിങ് ബിരുദത്തിലെ പേര് മാറ്റാനാവില്ലെന്ന് നൂറുൽ ഇസ്ലാം സർവകലാശാല ഉറച്ചുനിന്നു. അതിനായി സി.ബി.എസ്.ഇയെ സമീപിച്ചപ്പോഴാണ് പുലിവാലിെൻറ അറ്റം പിടികിട്ടിയത്.
സി.ബി.എസ്.ഇ അധികൃതർ സദ്ദാമിെൻറ അപേക്ഷക്ക് പുല്ലുവില പോലും കൽപിച്ചില്ല. ഒടുവിൽ ഝാർഖണ്ഡ് ഹൈകോടതിയെ സമീപിച്ചെങ്കിലും സാജിദാവാൻ കഴിയാതെ സദ്ദാം ഇേപ്പാഴും കോടതി വരാന്ത കയറിയിറങ്ങുന്നു. താൻ അനുഭവിക്കുന്ന ദുരിതം യുവാവ് കോടതിയിൽ ബോധ്യപ്പെടുത്തി. പലരും പേരുമാറ്റി തട്ടിപ്പു നടത്തുന്നതിനാൽ കരുതലോടെയേ ഇടപെടാനാവൂ എന്ന് പറഞ്ഞ് കോടതി കേസ് അടുത്ത മേയ് അഞ്ചിലേക്ക് മാറ്റിയിരിക്കുകയാണ്. ഇനിയും ഒന്നര മാസം കൂടി കാത്തിരിക്കണം. കോടതി കനിഞ്ഞ് സി.ബി.എസ്.ഇക്ക് ഉത്തരവ് നൽകിയാൽ സാജിദായി പുതിയൊരു ജീവിതത്തിന് തുടക്കം കുറിക്കാം. ഇല്ലെങ്കിൽ, സദ്ദാമായി ജീവിതത്തിെൻറ ശേഷിച്ചഭാഗം അലഞ്ഞുതിരിയാം.
തേൻറതല്ലാത്ത കുറ്റത്തിന് ഇത്രയും ശിക്ഷ പോരേ എന്നാണ് സദ്ദാം എന്ന സാജിദ് ലോകത്തോട് ചോദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
