Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപർദ്ദയും...

പർദ്ദയും ബുർഖയുമണിഞ്ഞ്​ നടി സായ്​ പല്ലവി; തിരിച്ചറിയാതെ സിനിമ പ്രേമികൾ

text_fields
bookmark_border
പർദ്ദയും ബുർഖയുമണിഞ്ഞ്​ നടി സായ്​ പല്ലവി; തിരിച്ചറിയാതെ സിനിമ പ്രേമികൾ
cancel

എല്ലാവരെയും പോലെ പൊതുനിരത്തുകളിലും പൊതു സ്ഥലങ്ങളിലും സമയം ചെലവഴിക്കാൻ കഴിയുന്നില്ല എന്നത്​ സിനിമ നടൻമാരുടെയും നടിമാരുടെയും സ്ഥിരം പരാതിയാണ്​. പലരും അതിനെ മറികടക്കാൻ പ്രയോഗിക്കുക ​വേഷം മാറലാണ്​. അത്തരം വാർത്തകൾ ഒരുപാട്​ പുറത്തുവന്നിട്ടുമുണ്ട്​.

പ്രശസ്ത തെന്നിന്ത്യൻ നടി സായ്​ പല്ലവിയാണ്​ ഇപ്പോൾ വാർത്തകളി നിറഞ്ഞിരിക്കുന്നത്​. പർദ്ദയും ബുർഖയുമണിഞ്ഞ താരത്തെ ആരും തിരിച്ചറിയാത്തതിനെക്കുറിച്ചാണ്​ ഇപ്പോൾ ചർച്ച.



സ്‌ക്രീനിൽ അഭിനയിച്ച് തകർക്കുന്ന നായികയാണ് തൊട്ടടുത്തിരുന്ന് സിനിമ കാണുന്നതെന്ന് ആരാധകർ ആരുമറിഞ്ഞില്ല. നടി സായ്​ പല്ലവിയാണ് തന്‍റെ പുതിയ സിനിമയായ 'ശ്യാം സിൻഹ റോയി' കാണാൻ വേഷം മാറി തിയേറ്ററിലെത്തിയത്.

ഹൈദരാബാദിലെ ശ്രിരാമുലു തിയേറ്ററിൽ രാത്രിയിലെ പ്രദർശനത്തിനാണ് സായ് എത്തിയത്. പർദ്ദയും ബുർഖയുമണിഞ്ഞെത്തിയ നടിയെ സിനിമ അവസാനിച്ചിറങ്ങുമ്പോഴും ആരും തിരിച്ചറിഞ്ഞില്ല. നടി തിയേറ്ററിലേക്ക് വരുന്നതും സിനിമ കാണുന്നതും തിരിച്ചിറങ്ങുന്നതുമായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഡിസംബർ 24നാണ് നാനി നായകനായ ശ്യാം സിൻഹ റോയി തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണം നേടിയ സിനിമയിൽ സായ്​ പല്ലവിക്ക് പുറമെ മഡോണ സെബാസ്റ്റ്യനും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sai PallaviShyam Singha Roy
News Summary - Sai Pallavi secretly watches her movie ‘Shyam Singha Roy’ in theatre wearing ‘burqa’
Next Story