Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഴിമതി: ‘സായ്​‘...

അഴിമതി: ‘സായ്​‘ ഡയറക്​ടർ ഉൾപ്പെടെ ആറുപേർ അറസ്​റ്റിൽ

text_fields
bookmark_border
അഴിമതി: ‘സായ്​‘ ഡയറക്​ടർ ഉൾപ്പെടെ ആറുപേർ അറസ്​റ്റിൽ
cancel

ന്യൂഡൽഹി: അഴിമതിക്കേസിൽ സ്​പോർട്​സ്​ അതോറിറ്റി ഒാഫ്​ ഇന്ത്യ (സായ്​) ഡയറക്​ടറും മൂന്ന്​ ജീവനക്കാരും ഉൾപ്പെ ടെ ആറുപേരെ സി.ബി.​െഎ അറസ്​റ്റ്​ ചെയ്​തു. സായ്​ ഡയറക്​ടർ എസ്​.കെ. ശർമ, ജൂനിയർ അക്കൗണ്ട്​സ്​ ഒാഫിസർ ഹരീന്ദർ പ്രസാദ്​, സൂപ്പ​ർവൈസർ ലളിത്​ ജോളി, യു.ഡി ക്ലാർക്ക്​ വി.കെ. ശർമ, സ്വകാര്യ കരാറുകാരൻ മന്ദീപ്​ അഹുജ, ഇയാളുടെ ജീവനക്കാരൻ യൂനുസ്​ എന്നിവരാണ്​ അറസ്​റ്റിലായത്​.

ഡൽഹി ലോധി റോഡിലെ സ്​പോർട്​സ്​ ഭരണ ഒാഫിസിലെ പരിശോധനയെ തുടർന്നായിരുന്നു അറസ്​റ്റ്​. കുടിശ്ശികയുണ്ടായിരുന്ന 19 ലക്ഷം രൂപ അനുവദിക്കാൻ സായ്​ ഉദ്യോഗസ്​ഥർ തുകയുടെ മൂന്നു​ ശതമാനം ആവശ്യപ്പെട്ടതായാണ്​ ആരോപണം. ജവഹർലാൽ നെഹ്​റു സ്​റ്റേഡിയത്തിലെ സായ്​ ആസ്​ഥാനത്ത്​ വ്യാഴാഴ്​ച വൈകുന്നേരം അഞ്ചിനായിരുന്നു സി.ബി.​െഎ റെയ്​ഡ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIcorruption casemalayalam newsSAI Director
News Summary - SAI Director Among 6 Officials Arrested by CBI in Corruption Case
Next Story