Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2019 7:17 PM GMT Updated On
date_range 11 April 2019 7:17 PM GMTബി.എസ്.പിക്ക് ചെയ്ത വോട്ടുകൾ ബി.ജെ.പിക്ക് പോയതായി പരാതി
text_fieldsന്യൂഡൽഹി: ആദ്യഘട്ട വോെട്ടടുപ്പ് നടന്ന ഉത്തർപ്രദേശിലെ സഹറൻപുരിൽ ബി.എസ്.പിക്ക് ചെയ്ത വോട്ടുകൾ ബി.ജെ.പിക്ക് േപായതായി ആരോപണം. സഹറൻപുരിലെ ബിജ്നോർ പോളിങ് സ്റ്റേഷനിലാണ് ബി.എസ്.പി സ്ഥാനാർഥിയുടെ ചിഹ്നമായ ആനക്ക് അമർത്തിയപ്പോൾ തമാര ചിഹനത്തിൽ വെളിച്ചം തെളിഞ്ഞതെന്ന് പരാതി ഉയർന്നത്.
ധാര സിങ് എന്നയാളാണ് പരാതിയുമായി രംഗത്തുവന്നത്. തുടർന്ന് സമാന പരാതിയുമായി നാലുപേർകൂടി രംഗത്തുവന്നു. ഇവർ മാധ്യമങ്ങൾക്കു മുമ്പിൽ പറയുന്നതിെൻറ ദൃശ്യങ്ങൾ മുതിർന്ന മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായി ട്വിറ്ററിൽ ഷെയർ ചെയ്തു. അതേസമയം, വോട്ടിങ് യന്ത്രത്തിൽ ഒരു ഇടപെടലുകളും നടന്നിട്ടില്ലെന്നും ആരോപണം തെറ്റാണെന്നും വ്യക്തമാക്കി ജില്ലാ മജിസ്ട്രേറ്റ് രംഗത്തുവന്നു.
Next Story