Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സഹാറൻപുരിലെ പള്ളി ഇടിച്ചുനിരത്തൽ: യു.പി സർക്കാറിനോട് റി​പ്പോർട്ട് തേടി ഹൈകോടതി

text_fields
bookmark_border
സഹാറൻപുരിലെ പള്ളി ഇടിച്ചുനിരത്തൽ: യു.പി സർക്കാറിനോട് റി​പ്പോർട്ട് തേടി ഹൈകോടതി
cancel

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ​ഹാ​റ​ൻ​പു​രി​ൽ ക​ല​ക്‌​ട​റേ​റ്റ് വ​ള​പ്പി​ലെ മ​സ്‍ജി​ദ് ഇ​ടി​ച്ചു​നി​ര​ത്തി​യ സം​ഭ​വ​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​റി​നോ​ട് റി​പ്പോ​ർ​ട്ട് തേ​ടി അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി.

ഹ​ര​ജി​യി​ൽ മൂ​ന്ന് ആ​ഴ്ച​ക്ക​കം വി​ശ​ദ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കാ​നാ​ണ് ജ​സ്റ്റി​സ് രോ​ഹി​ത് ര​ഞ്ജ​ൻ അ​ഗ​ർ​വാ​ൾ യു.​പി സ​ർ​ക്കാ​റി​നോ​ട് നി​ർ​ദേ​ശി​ച്ച​ത്. കേ​സി​ൽ അ​ടു​ത്ത വാ​ദം കേ​ൾ​ക്കു​ന്ന ഒ​ക്ടോ​ബ​ർ 12 വ​രെ പ​ള്ളി​ക്ക​മ്മി​റ്റി​ക്ക് മേ​ൽ സി​റ്റി മ​ജി​സ്ട്രേ​റ്റ് ചു​മ​ത്തി​യ 6.41 കോ​ടി രൂ​പ​യു​ടെ പി​ഴ ഈ​ടാ​ക്കു​ന്ന​ത് ഹൈ​കോ​ട​തി സ്റ്റേ ​ചെ​യ്തു. അ​ഭി​ഭാ​ഷ​ക​നാ​യ ത​ൻ​വീ​ർ അ​ഹ്മ​ദ് ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് ഹൈ​കോ​ട​തി ന​ട​പ​ടി.

ഉ​ത്ത​ർ​പ്ര​ദേ​ശ് പ​ബ്ലി​ക് പ്രെ​മി​സ​സ് ആ​ക്ട് പ്ര​കാ​രം ക​ല​ക്ട​റേ​റ്റ് വ​ള​പ്പി​ലെ 315 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള പ​ള്ളി അ​ന​ധി​കൃ​ത നി​ർ​മാ​ണ​മാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് സി​റ്റി മ​ജി​സ്ട്രേ​റ്റ് പൊ​ളി​ച്ചു​നീ​ക്കാ​ൻ ഉ​ത്ത​ര​വി​ടു​ക​യും കോ​ടി​ക​ളു​ടെ പി​ഴ ചു​മ​ത്തു​ക​യും ചെ​യ്ത​ത്. തു​ട​ർ​ന്ന് ന​ൽ​കി​യ അ​പ്പീ​ൽ ജി​ല്ല കോ​ട​തി ത​ള്ളി​യ​തോ​ടെ ഹൈ​കോ​ട​തി​യി​ൽ അ​പ്പീ​ലി​ന് സ​മ​യം ന​ൽ​കാ​തെ, എം.​പി​മാ​രെ​യ​ട​ക്കം പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ വീ​ട്ടു ത​ട​ങ്ക​ലി​ലാ​ക്കി സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് പു​ല​ർ​ച്ചെ ജി​ല്ല മ​ജി​സ്ട്രേ​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ​ള്ളി ഇ​ടി​ച്ചു​നി​ര​ത്തു​ക​യാ​യി​രു​ന്നു. വ​സ്തു​വി​ന്റെ ഉ​ട​മ​സ്ഥാ​വ​കാ​ശം കൃ​ത്യ​മാ​യി നി​ർ​ണ​യി​ക്കാ​തെ​യാ​ണ് ഒ​ഴി​പ്പി​ക്ക​ൽ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​തെ​ന്ന് ഹ​ര​ജി​ക്കാ​ര​ന് വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ആ​ശി​ഷ് കു​മാ​ർ സി​ങ് വാ​ദി​ച്ചു. റ​വ​ന്യൂ റെ​ക്കോ​ഡു​ക​ളി​ൽ വാ​ഹി​ദ് ഖാ​ൻ, യാ​ക്കൂ​ബ് ഖാ​ൻ എ​ന്നി​വ​രു​ടെ പേ​രു​ക​ളു​ണ്ടെ​ന്നും മ​സ്ജി​ദ് വ​ഖ​ഫ് ര​ജി​സ്റ്റ​റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന കാ​ര്യം പ​രി​ഗ​ണി​ച്ചി​ല്ലെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

ഭൂ​മി ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​തും പി​ന്നീ​ട് സം​സ്ഥാ​ന സ​ർ​ക്കാ​റി​ൽ നി​ക്ഷി​പ്ത​മാ​യ​തു​മാ​ണെ​ന്നും വ്യാ​ജ രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഹ​ര​ജി​ക്കാ​ർ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ വാ​ദി​ച്ചു. പ​ള്ളി നി​ർ​മി​ച്ച ശേ​ഷ​മാ​ണ് ഭ​ര​ണ​കൂ​ടം അ​വി​ടെ ക​ല​ക്ട​റേ​റ്റ് പ​ണി​തു​യ​ർ​ത്തി​യ​തെ​ന്നും, ഇ​പ്പോ​ൾ അ​തേ ക​ല​ക്ട​റേ​റ്റ് വ​ള​പ്പി​ൽ പ​ള്ളി അ​ന​ധി​കൃ​ത​മാ​ണെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളും മു​സ്‍ലിം സം​ഘ​ട​ന​ക​ളും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ട് സാ​മു​ദാ​യി​ക ധ്രു​വീ​ക​ര​ണം ല​ക്ഷ്യ​മി​ട്ടാ​ണ് യോ​ഗി സ​ർ​ക്കാ​റി​ന്റെ ന​ട​പ​ടി​യെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്റെ ആ​രോ​പ​ണം. പ്ര​ദേ​ശ​ത്തേ​ക്കു​ള്ള പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ സ​ന്ദ​ർ​ശ​നം ഏ​തു​വി​ധേ​ന​യും ത​ട​യു​ക​യാ​ണ് യു.​പി ഭ​ര​ണ​കൂ​ടം. പ​ള്ളി പൊ​ളി​ച്ച​തി​നെ​തി​രെ പ്ര​ദേ​ശ​ത്തെ ഹി​ന്ദു വി​ഭാ​ഗ​മ​ട​ക്കം രം​ഗ​ത്തു​വ​ന്ന​ത് സ​ർ​ക്കാ​റി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.സഹാറൻപുരിലെ പള്ളി ഇടിച്ചുനിരത്തൽ: യു.പി സർക്കാറിനോട് റി​പ്പോർട്ട് തേടി ഹൈകോടതി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saharanpur mosque demolition: High Court seeks report from UP government
Next Story