Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസഹാറയുടെയും...

സഹാറയുടെയും ബിർലയുടെയും ഡയറികൾ സി.​എ.ജി പരിശോധിക്കുന്നു

text_fields
bookmark_border
സഹാറയുടെയും ബിർലയുടെയും ഡയറികൾ സി.​എ.ജി പരിശോധിക്കുന്നു
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൈകൂലി വാങ്ങിയത്​ സംബന്ധിച്ച്​ പരാമർശമുള്ള സഹാറയുടെയും ബിർലയുടെയും ഡയറികൾ സി.​െഎ.ജി പരിശോധിക്കുന്നു. കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി മോദിക്കെതിരായ അഴിമതിക്ക്​ ഇൗ ഡയറികളിൽ തെളിവുണ്ടെന്ന്​ നേരത്തെ പറഞ്ഞിരുന്നു. ഇൗ രേഖകളെല്ലാം ആദായ നികുതി പരിശോധനകളുടെ ഭാഗമായി പിടിച്ചെടുത്തതാണ്​ .

ആദിത്യ ബിർല ഗ്രൂപ്പി​​െൻറ ഡയറിയിലും സഹാറയുടെ ഡയറിയിലും മോദി ഗുജറാത്ത്​ മുഖ്യമന്ത്രിയായിരിക്കു​േമ്പാൾ കൈക്കൂലി വാങ്ങിയതിന്​ ​തെളിവുകളുണ്ടെന്നാണ്​ ആരോപണം . സഹാറയുടെ ഡയറിയിലും നിരവധി മറ്റ്​ രാഷ്​ട്രീയക്കാരുടെയും പേരുകൾ ഉൾപ്പെട്ടതായി പറയുന്നു. ഷീല ദീക്ഷിത്തടക്കം കോൺഗ്രസിലെ പല പ്രമുഖരും ഇവരുടെ ഡയറിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ്​ വിവരം​. ഇത്​ സംബന്ധിച്ച്​ കേസ്​ ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്​.

നേരത്തെ ആദായ നികുതി വക​​​​ുപ്പ്​ റെയ്​ഡ്​ സംബന്ധിച്ച വിവരങ്ങൾ ഒാഡിറ്റിങിന്​ കൂടി വിധേയമാക്കണമെന്ന്​ പ്രത്യക്ഷ നികുതി വകുപ്പ്​ നിർ​േദശിച്ചിരുന്നു. ഇൗ നിർദേശത്തി​​െൻറ അടിസ്​ഥാനത്തിലാണ്​ രേഖകൾ ഇപ്പോൾ സി.​െഎ.ജി​ക്ക്​ കൈമാറിയിരിക്കുന്നത്​. രേഖകളുടെ പരിശോധന മൂന്നു മാസത്തിനകം പൂർത്തിയാക്കി മാർച്ചിൽ തന്നെ സി.​െഎ.ജി റിപ്പോർട്ട്​ സമർപ്പിക്കുമെന്നാണ്​ ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.

സഹാറയുടെയും ബിർളയുടെയും ഡയറികളിലെ രേഖകളെ സംബന്ധിച്ചുള്ള കേസ്​ ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്​. ജനുവരി 11നാണ്​ കേസിൽ ഇനി സുപ്രീംകോടതി വാദം കേൾക്കുക. സന്നദ്ധസംഘടനക്കായി പ്രശാന്ത്​ ഭൂഷണാണ്​ സുപ്രീംകോടതിയിൽ കേസ്​ നൽകിയിരിക്കുന്നത്​. കേസി​​െൻറ വാദത്തിനിടെ കോടതിയിൽ സമർപ്പിച്ച രേഖകളുടെ ആധികാരികത സംബന്ധിച്ച്​  സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന്​​  ഹരജിക്കാർ കൂടുതൽ തെളിവുകൾ കോടതിയിൽ സമർപ്പിക്കുകയും ചെയ്​തിരുന്നു.
 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saharaBirla
News Summary - Sahara, Birla diaries to be part of CAG audit
Next Story