Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ജോലിക്കിടെ...

'ജോലിക്കിടെ ഉറങ്ങുന്നവരെ ഇഷ്ടമല്ല, അതുകൊണ്ട് അവരെയെല്ലാം കൊന്നു' -പിടിയിലായ സീരിയൽ കില്ലർ

text_fields
bookmark_border
ജോലിക്കിടെ ഉറങ്ങുന്നവരെ ഇഷ്ടമല്ല, അതുകൊണ്ട് അവരെയെല്ലാം കൊന്നു -പിടിയിലായ സീരിയൽ കില്ലർ
cancel

ഭോപാൽ: ജോലിക്കിടെ ഉറങ്ങുന്നവരെ ഇഷ്ടമല്ലെന്നും അതിനാലാണ് എല്ലാവരെയും കൊന്നതെന്നുമാണ് കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ സാഗർ നഗരത്തിൽ പിടിയിലായ സീരിയൽ കില്ലർ പൊലീസിനോട് പറഞ്ഞത്. കെ‌.ജി‌.എഫ് എന്ന സിനിമയിലെ നായകനെ പോലെ 'റോക്കി ഭായ്' ആകാനും പണം സമ്പാദിച്ച് ഗ്യാങ്സ്റ്റർ ആയി ഭാവിയിൽ പൊലീസുകാരെ അടക്കം കൊല്ലാനുമായിരുന്നു ഉദ്ദേശ്യമെന്നും ഇയാൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.

19കാരനായ ശിവപ്രസാദ് ധ്രുവെ ആണ് കഴിഞ്ഞ ദിവസം പിടിയിലായിരുന്നത്. സാഗർ നഗരത്തിൽ ഒരാഴ്ചക്കിടെ നാലു പേരെയാണ് ഇയാൾ കൊന്നുതള്ളിയത്. ഇരകളെല്ലാം സ്ഥാപനങ്ങൾക്ക് മുന്നിൽ രാത്രി കാവലിരിക്കുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥരായിരുന്നു.

നാലു വർഷങ്ങൾക്ക് മുമ്പ് പുണെയിൽ റെസ്റ്റൊറന്‍റിലെ ജോലിക്കാരനെ ആക്രമിച്ചതിന് പിടിയിലായിരുന്നു. പിന്നീട് ഗോവയിലേക്ക് പോയി റെസ്റ്റൊറന്‍റുകളിൽ ജോലി ചെയ്തു. പിന്നീടാണ് സാഗറിലേക്ക് തിരിച്ചെത്തിയത്. തുടർച്ചയായുള്ള കൊലപാതകങ്ങൾ സാഗറിൽ പരിഭ്രാന്തി പരത്തിയിരുന്നു.

25 പൊലീസുകാർ വീതമുള്ള 10 സംഘമാണ് കൊലയാളിക്കായി തീവ്ര അന്വേഷണം നടത്തുകയും വലയിലാക്കുകയും ചെയ്തത്. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 30,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:serial killerMurder Cases
News Summary - Sagar serial killer Sheld for 4 murders
Next Story